കണ്ണഞ്ചേരി: കോഴിക്കോട് കണ്ണഞ്ചേരിയില്‍ രണ്ടു നിലകെട്ടിടം തകര്‍ന്നു വീണു.

കെട്ടിടത്തില്‍ കുടുങ്ങിയ എന്‍.വി.രാമചന്ദ്രന്‍ (64) മരിച്ചു.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കെട്ടിടത്തില്‍ ആളുകള്‍ കൂടുതല്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.