kerala
സര്‍ക്കാരും വ്യാപാരികളും നേര്‍ക്കുനേര്‍; മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും
കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും വ്യാപാരികളും രണ്ടു തട്ടില്‍. മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു
കോഴിക്കോട്: കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും വ്യാപാരികളും രണ്ടു തട്ടില്‍. മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു. നിലവിലെ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.
പെരുന്നാള്‍ ഉള്‍പെടെയുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുമതി വേണമെന്നായിരുന്നു വ്യാപാര സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.
കോഴിക്കോട് ഇന്നും വ്യാപാരികളുടെ സമരമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും സമര പരമ്പര. ബ്യൂട്ടി പാര്‍ലറുകള്‍ ഇനിയും തുറക്കാനനുവദിക്കാത്തതില്‍ ബ്യൂട്ടിഷ്യന്മാരും തെരുവിലിറങ്ങി.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും സി.പി.എം അക്രമം തുടരുന്നു; വി.ഡി. സതീശന്
പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട്ടില്‍ സി.പി.എം അക്രമം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ 44-ാം വാര്‍ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും തകര്‍ത്തിട്ടുണ്ട്.
നഗരസഭ ഒമ്പതാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. സുരേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും, തെളിവുകളുണ്ടായിട്ടും കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും സതീശന് വ്യക്തമാക്കി.
പാനൂര്‍ നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിലെ സി.പി.എം ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി അധഃപതിച്ചുവെന്നും സതീശന് പറഞ്ഞു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായും, ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബേഡകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചെന്നും, ബത്തേരിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പിവടികള് ഉപയോഗിച്ച് ആക്രമണം നടത്തി വാഹനങ്ങള്‍ തകര്‍ത്തതായും സതീശന് ആരോപിച്ചു.
സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ടെന്ന് പിണറായി വിജയന് മറക്കരുതെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു. ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അദ്ദേഹം മുന്നറിയിപ്പ് നല്കി.
kerala
കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ ആസൂത്രണം ചെയ്തവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്; മഞ്ജു വാര്യര്‍
കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
ആസൂത്രണം നടത്തിയവര്‍ കൂടി ശിക്ഷിക്കപ്പെടുമ്പോഴേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂവെന്നും മഞ്ജു പറഞ്ഞു. കേസില്‍ സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന സൂചനയോടെയാണ് അവരുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം;
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം
-മഞ്ജു വാര്യര്‍
kerala
”വിചാരണക്കോടതിയില്‍ വിശ്വാസമില്ല”; നടിയെ ആക്രമിച്ച കേസ് വിധിയില്‍ പ്രതികരണവുമായി അതിജീവിത
വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തി. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി. വിധി പ്രസ്താവിച്ച ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്.
ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്ന് അതിജീവിത കുറിപ്പില്‍ പറഞ്ഞു. 2020-ന്റെ അവസാനത്തോടെ തന്നെ കേസില്‍ ചില അന്യായമായ നീക്കങ്ങള്‍ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോള്‍ മാത്രം, അതുവരെ കൈകാര്യം ചെയ്തിരുന്ന രീതിയില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
