കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ വീണ്ടും സിബിഐ അന്വേഷണം നടത്തും. പി.ജയരാജന്‍, ടി.വി രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് പുനരന്വേഷണം. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു.
നേരത്തെ കേസില്‍ ഉള്‍പ്പെട്ട പി.ജയരാജന്‍, ടി.വി രാജേഷ് എംഎല്‍എ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി കൊണ്ട് കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെച്ചിരുന്നു.