Connect with us

kerala

സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി

കൂടെ നിന്നവരോട് ഒരുപാട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

ഹാത്രസ് കേസില്‍ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പന്‍ നാട്ടിലെത്തി. കേസില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറാഴ്ച അദ്ദേഹം ഡല്‍ഹിയില്‍ കഴിയുകയായിരുന്നു. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി സിദ്ദീഖ് കാപ്പന്‍ കേരളത്തില്‍ എത്തി. കൂടെ നിന്നവരോട് ഒരുപാട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ജയില്‍ മോചനത്തില്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ റൈഹാന. ദീര്‍ഘമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റൈഹാന നന്ദി അറിയിച്ചത്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പല സമയത്തും സഹായവുമായി എത്തിയിട്ടുണ്ടെന്ന് കുറിപ്പില്‍ അവര്‍ സൂചിപ്പിക്കുന്നു.

മുനവറലി ശിഹാബ് തങ്ങള്‍, പിടി മുഹമ്മദ് ബഷീര്‍ എം പി, അബ്ദുല്‍ വഹാബ് എം പി, ശശി തരൂര്‍ തുടങ്ങിയ നേതാക്കളെയും കുറുപ്പില്‍ അവര്‍ പരാമര്‍ശിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending