india

എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക

By webdesk17

December 02, 2025

ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.

എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.