Connect with us

india

കെജ്രിവാള്‍ പ്രതിക്ഷഐക്യത്തിന് തയ്യാറെടുത്തതിന് പിന്നില്‍ മോദിയുടെ ഭയം ?

മുമ്പ് ലെഫ്.ജനറല്‍മാരെ വെച്ചാണ് കെജ്രിവാളിനെ പീഡിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മോദിയുടെ കേന്ദ്രഏജന്‍സികള്‍ നേരിട്ടാണ് കയ്യാമവുമായി വരുന്നത്.

Published

on

കെ.പി ജലീല്‍

ആം ആദ്മി പാര്‍ട്ടിനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷത്തോട് ഐക്യപ്പെടുന്നത് വളരെ അടുത്തിടെയാണ്. ഇത് പലരിലും വിസ്മയമുളവാക്കി. കോണ്‍ഗ്രസിനെ കടുത്തരീതിയില്‍ വിമര്‍ശിച്ചിരുന്ന ആംആദ്മി പാര്‍ട്ടി കുറച്ചുകാലമായി ബി.ജെ.പിയെ അത്രകണ്ട് എതിര്‍ക്കാറില്ലായിരുന്നു. പൗരത്വപ്രക്ഷോഭകാലത്തുപോലും മുസ്്‌ലിംകളെ അനുകൂലിക്കാന്‍ കെജ്രിവാളോ പാര്‍ട്ടിയോ തയ്യാറായില്ല. ഡല്‍ഹി കലാപത്തിലും മുസ്്‌ലിംകളെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മുത്തലാഖ്, പൗരത്വഭേദഗതി നിയമം, രോഹിംഗ്യന്‍ പ്രശ്‌നം, ബീഫ് കൊലകള്‍ തുടങ്ങിയവയില്‍ അര്‍ത്ഥഗര്‍ഭമായ മൗനമായിരുന്നു കെജ്രിവാളിന്റേത്. ഷഹീന്‍ബാഗ് സമരത്തില്‍ റോഡ് ഉപരോധിച്ചുവെന്ന് പറഞ്ഞ് മുസ്്‌ലിംകളെ കുറ്റപ്പെടുത്താനും അദ്ദേഹം മടിച്ചില്ല.

ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരത്തിലേറിയത് ഈ നിലപാടിലൂടെയായിരുന്നു. സിഖ് സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചാബില്‍ അത് കാര്യമായ ദോഷംചെയ്തതുമില്ല. എന്നാല്‍ ബി.ജെ.പിക്ക് ഇവര്‍ ഭീഷണിയാകുമെന്ന് മോദിയും കൂട്ടരും മുന്‍കൂട്ടി കണ്ടത് ഗുജറാത്ത് തെരഞ്ഞെടുപ്പിലാണ്. രാജസ്ഥാനിലും ഗോവയിലും ആംആദ്മി സ്വാധീനമുണ്ടാക്കുന്നത് തങ്ങള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കുമെന്ന് മോദിയും അമിത്ഷായും ഭയക്കുന്നു. ബി.ജെ.പിയുടെ ബി-ടീമായി പ്രവര്‍ത്തിക്കുന്നത് കാരണം ഹിന്ദുത്വവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും അത് കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് മോദിയുടെ വിരോധത്തിന് ഇടയാക്കിയത്. ഒരുകണക്കിന് വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമായിരുന്നു കെജ്രിവാളിന്റേത്. മുസ്്‌ലിം വിരോധം പുറത്തുപറയാതെ തന്നെ ഹിന്ദുത്വവോട്ടുകള്‍ സമാഹരിക്കുകയാണ് അദ്ദേഹത്തിന്റെ ഉന്നം. ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയും ഈ നയത്തിന്റെ പ്രചാരകനായതോടെ ഇവരെ കുടുക്കാനായാണ് മദ്യനയക്കേസുമായി മോദി രംഗത്തിറങ്ങുന്നത്. സിസോദിയയെ ആദ്യം അകത്താക്കിയ മോദി പിന്നീട് കെജ്രിവാളിനെയും കുടുക്കാനാണ് പദ്ധതിയിടുന്നത്. മുമ്പ് ലെഫ്.ജനറല്‍മാരെ വെച്ചാണ് കെജ്രിവാളിനെ പീഡിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മോദിയുടെ കേന്ദ്രഏജന്‍സികള്‍ നേരിട്ടാണ് കയ്യാമവുമായി വരുന്നത്. ഇതോടെയാണ് ഇതുവരെയും കോണ്‍ഗ്രസിനെ എതിര്‍ത്തും പ്രതിപക്ഷഐക്യത്തിന് എതിരും നിന്ന കെജ്രിവാള്‍ കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയത്.

പുതിയ നീക്കത്തിന് ബീഹാര്‍മുഖ്യമന്ത്രിയുടെ പിന്തുണയും ഉള്ളതിനാല്‍ വരുംനാളുകളില്‍ കോണ്‍ഗ്രസ്- ആംആദ്മി- നിതീഷ് കൂട്ടുകെട്ടിന് സാധ്യത തെളിയുകയാണ്. ഇതിലേക്ക് മമത ബാനര്‍ജിയെ കൂടി രംഗത്തിറക്കാനാണ് പ്ലാനെങ്കിലും അത് നടക്കുമോ എന്ന് ഇതുവരെയും വ്യക്തമല്ലതാനും. ഏതായാലും കെജ്രിവാള്‍ ഇതിലും മേല്‍കൈനേടുമോ എന്നാണ് രാജ്യംഉറ്റുനോക്കുന്നത്. തന്ത്രങ്ങളിലൂടെ ഇതിനകം രണ്ടു സംസ്ഥാനങ്ങള്‍ പിടിച്ചതിന് കെജ്രിവാളിനെ കണ്ട് പഠിക്കുകയാണ് രാജ്യത്തെ മിക്കപാര്‍ട്ടികളുമിപ്പോള്‍. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്താലും അത് നേട്ടമാകുമെന്നാണ് കെജ്രിവാളും പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്. അന്ന ഹസാരെ, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ നയിച്ച ലോക്പാല്‍ പ്രക്ഷോഭത്തില്‍നിന്ന് നേട്ടമുള്‍ക്കൊണ്ട് ഏതാണ്ട് ഒറ്റക്കാണ് ആം ആദ്മി പാര്‍ട്ടിയുമായി കെജ്രിവാള്‍ ഇത്രത്തോളമെത്തിയത്.

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

Trending