crime

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി പ്രവര്‍ത്തകന്‍ ‘സങ്കി പ്രിന്‍സ്’ അറസ്റ്റില്‍

By webdesk13

October 01, 2023

തമിഴ്‌നാട്ടില്‍ സമൂഹമാധ്യമത്തിലൂടെ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബി.ജെ.പി യുവജന വിഭാഗത്തിന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായ പ്രവിന്‍ രാജിനെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു. സത്യസന്ധനല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുലെന്നും പ്രവിന്‍രാജ് ആരോപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് പൊലീസ് പ്രവിന്‍രാജിന്റെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.കരൂര്‍ കോണ്‍ഗ്രസ് കമിറ്റി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് തന്റെ വസതിയില്‍ അതിക്രമിച്ച് കടന്നെന്നും ഐ.ഡി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചെന്നും പ്രവിന്‍രാജ് ആരോപിച്ചു.

അതേസമയം, കരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ജ്യോതിമണി പ്രവിന്‍രാജിന്റെ പോസ്റ്റിനെ അപലപിക്കുകയും തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.