Connect with us

Culture

സ്മൃതി ഇറാനിയുടെ 10, 12 പരീക്ഷാ ഫലം പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ തെരച്ചില്‍ എളുപ്പമാക്കുന്നതിനു വേണ്ടി പരീക്ഷാ റോള്‍ നമ്പര്‍ നല്‍കാന്‍ സ്മൃതി ഇറാനി നേതൃത്വം നല്‍കുന്ന കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തോടും അവര്‍ പഠിച്ച ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു ആണ് സ്മൃതി ഇറാനിയുടെ രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാര്‍ക്ക് ഷീറ്റിലെയും അഡ്മിറ്റ് കാര്‍ഡിലെയും വ്യക്തിപരമായ വിശദാംശങ്ങള്‍ ഒഴിച്ചുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി അപേക്ഷകന് 60 ദിവസത്തിനുള്ളില്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളില്‍ പഠിച്ച സ്മൃതി സുബിന്‍ ഇറാനി സി.ബി.എസ്.ഇ സിലബസില്‍ 1991-ല്‍ പത്താം ക്ലാസും 1992-ല്‍ പന്ത്രണ്ടാം ക്ലാസും പാസായി എന്നാണ് അവരുടെ അവകാശവാദംം. എന്നാല്‍ മുന്‍ ബോളിവുഡ് നടിയായ ഇവര്‍ പരീക്ഷ പാസായിട്ടില്ലെന്നും രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണമുണ്ട്.

വിവരാവകാശ നിയമപ്രകാരം സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോള്‍, നല്‍കാനാവില്ലെന്ന മറുപടിയാണ് സി.ബി.എസ്.ഇ നല്‍കിയത്. ഇത്തരം രേഖകള്‍ വ്യക്തിപരമാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ അജ്മീര്‍ സി.ബി.എസ്.ഇയിലാണെന്നും ഇവ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യാത്തതിനാല്‍ തെരച്ചില്‍ പ്രായോഗികമല്ലെന്നും സി.ബി.എസ്.ഇ വിശദീകരിച്ചു. തെരച്ചില്‍ എളുപ്പമാക്കുന്നതിനു വേണ്ടി പരീക്ഷാ റോള്‍ നമ്പര്‍ നല്‍കണമെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1978-ലെ ഡിഗ്രി രേഖകള്‍ ലഭ്യമാക്കണമെന്ന് എസ്. ആചാര്യുലു ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാറിനെ അസ്വസ്ഥരാക്കിയിരുന്നു. ഉത്തരവിറങ്ങി 48 മണിക്കൂറിനകം എച്ച്.ആര്‍.ഡി മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകളില്‍ ഉത്തരവിറക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആര്‍.കെ മാഥുര്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഉത്തരവും ആചാര്യുലു നല്‍കിയിരിക്കുന്നത്.

Film

ചാക്കോച്ചനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളായ ക്രൈം ത്രില്ലര്‍ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്

ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക

Published

on

കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ട്രൈലര്‍ പുറത്ത്. നായാട്ട്, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാരനായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

സിബി ചവറ, രഞ്ജിത്ത് നായര്‍, ഡയറക്ടറും പ്രൊഡ്യൂസറുമായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്് എന്നിവരുടെ ദി ഗ്രീന്‍ റൂമുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലു, റംസാന്‍, മനോജ് കെ.യു, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡ് ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോ എഡിറ്റര്‍. സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. ഫെബ്രുവരി 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

Continue Reading

Film

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്

Published

on

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ  സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യില്‍  ഉണ്ണി മുകുന്ദന്‍ ഒരു  ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും “ഗെറ്റ് സെറ്റ് ബേബി” എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

Continue Reading

india

എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദിക്ക് കൈകൊടുക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; വിഡിയോ വൈറല്‍

മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.

Published

on

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടര്‍ന്ന് ചമ്മല്‍മാറ്റാന്‍ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

പാരീസില്‍ നടന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതില്‍ മാക്രോണിന്റെ വംശീയ ബോധത്തെ എതിര്‍ത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ കുറിച്ചത്.

Continue Reading

Trending