ജോധ്പൂര്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു. ആവശ്യമായ തെളിവുകളില്ലാത്തതുമൂലമാണ് ജോധ്പൂര്‍ കോടതി സല്‍മാനെ വെറുതെ വിട്ടത്.

1998-ലാണ് കേസിന്നാസ്പദമായ സംഭവം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തുനിന്നാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെ സല്‍മാന്‍വേട്ടയാടുന്നത്. അതിനനുബന്ധമായ കേസാണിത്. ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചുവെന്നായിരുന്നു സല്‍മാനെതിരെയുള്ള കേസ്. സല്‍മാന്റെ കയ്യില്‍ നിന്ന് തോക്കും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ താരം തോക്ക് കയ്യില്‍ വെച്ചതിന് മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു.

salman_khan_jodhpur_court_650_636203379282535212

മാന്‍വേട്ടക്കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ വെറുതെവിട്ടിരുന്നു. 2002-ല്‍ ഹിറ്റ് റണ്‍കേസിലും ബോംബെ ഹൈക്കോടതി സല്‍മാനെ വെറുതെവിട്ടു.