More
സ്നേഹ സംഗമം പരിപാടികൾ മാനവ ഐക്യത്തിനും മതസൗഹാർദ്ധത്തിനും വഴി തുറക്കുന്നു
കോയമ്പത്തൂർ ജില്ല കെ എം സി സി എന്‍എസ്‌കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോയമ്പത്തൂർ :- സ്നേഹം സഹാനുഭൂതി സഹിഷ്ണുത എന്നീ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോഴാണ് സമുദായങ്ങൾ തെറ്റായ പാതയിൽ എത്തുന്നതെന്നു മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ്തങ്ങൾ പ്രസ്താവിച്ചു. കോയമ്പത്തൂർ ജില്ല കെ എം സി സി എന്‍എസ്‌കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മാനവികതയുടെ ഏറ്റവും വലിയ പ്രണാമം പരസ്പരം തിരിച്ചറിയലും സഹവർത്തതിലൂടെയുള്ള സഹായ സഹകരണവുമാണ്. മറ്റൊരാളുടെ വേദനയിൽ പങ്ക് ചേരുമ്പോഴും പ്രതീക്ഷിക്കാത്ത സഹായം ചെയ്തുകൊടുക്കുമ്പോഴും അയാളുടെ കണ്ണുകൾ അനീതിയിൽനിന്നും നീതിയിലേക്ക് വഴി മാറുന്നു. യഥാർത്ഥത്തിൽ ഇത് വഴി സംജാതമാവുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്. സേവനമനസ്ഥിതിയിലൂടെ നമുക്ക് കാഴ്ച വെയ്ക്കാൻ കഴിയുന്ന ഓരോ നടപടിയും മറ്റൊരാളുടെ ജീവിതത്തെ മാറ്റാൻ ശേഷിയുള്ളതാണ്. മാനവികതയുള്ള ഹൃദയങ്ങൾ ലോകത്തെ മാറ്റാൻ കഴിവുള്ള ഏറ്റവും വലിയ ആയുധമാണ്. നിങ്ങളുടെ ജീവിത വിജയക്കുതിപ്പിലേക്കു എത്തിക്കാൻ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. സാങ്കേതിക വിദ്യയുടെ പുരോഗതിയിലും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങളിലും നമ്മൾ പലപ്പോഴും മാനവികത മറന്നുപോകുന്നു. സ്നേഹത്തിലൂടെയും സൗഹാർദ്ധത്തിലൂടെയും പരസ്പരം കൈപിടിച്ച് ചേർന്നു നിൽകുമ്പോഴാണ് നാം ഒരു സമൂഹമായി ഒരു രാജ്യമായി ഒരു ലോകമായി ഉയരുന്നത്. ആഗോളത്തലത്തിൽ ഇന്ന് കാണുന്ന പ്രതിസന്ധികൾക്കു സ്നേഹമില്ലായ്മയും മാനവികതയുടെ അഭാവവുമാണ് കാരണം. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാവുകയാണ് കെ എം സി സി പോലുള്ള സംഘടനകൾ നടത്തുന്ന സ്നേഹസംഗമം പരിപാടികൾ എന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എഫ് അഖിലേന്ത്യാ സെക്രട്ടറി പുളിയാൻഗുഡി അമീൻ മുഖ്യ പ്രഭാഷണം നടത്തി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പിഎംഎ ഗഫൂർ ,എ ഐ കെ എം സി സി അഖിലേന്ത്യാ പ്രസിഡന്റ് എംകെ നൗഷാദ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെപി മുഹമ്മദ് , തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമോൻ ഹാജി സംസ്ഥാന ട്രെഷറർ എംഎ റഷീദ് ,ഹാഫിസ് ഷമീർ വെട്ടം , എന്‍ ഹർഷാദ് ,ഷാഫി പുതിയാടം റഷീദ് കെകെ, ശിബ്‌ലി നുഅമാൻ മുസ്ലിംലീഗ് നേതാക്കളായ ബി അബ്ദുൽ ഗഫൂർ, എം ഇ ഷാഹുൽഹമീദ് , എസ്എം അയ്യൂബ്, എ ഹാജ അമാനുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വേദിയിൽ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
News3 days ago
ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസയില്‍ 2 കുട്ടികളടക്കം 9 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
-
News2 days ago
ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആറ് പേര് കൊല്ലപ്പെട്ടു
-
News2 days ago
‘ഇസ്രാഈല്‍ സൈനിക പ്രചാരണം വര്‍ദ്ധിപ്പിക്കേണ്ട സമയമാണിത്’; വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ ഇസ്രാഈലിന് നിര്‍ദേശം നല്കി ട്രംപ്
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍