Connect with us

News

കുതിച്ചുയര്‍ന്ന് പാക് രൂപ

മൂല്യത്തകര്‍ച്ചയില്‍നിന്ന് കുതിച്ചുയര്‍ന്ന് ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പാകിസ്താന്‍ രൂപ.

Published

on

ഇസ്‌ലാമാബാദ്: മൂല്യത്തകര്‍ച്ചയില്‍നിന്ന് കുതിച്ചുയര്‍ന്ന് ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പാകിസ്താന്‍ രൂപ. കഴിഞ്ഞ ദിവസം യു.എസ് ഡോളറിന് 219.92 എന്ന നിലവാരത്തിലായിരുന്നു പാകിസ്താന്‍ രൂപയുടെ വിനിമയ മൂല്യം. ജൂലൈയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 240ല്‍ എത്തിയിരുന്നു. ഒരാഴ്ചക്കിടെ ആദ്യമായാണ് പാക് കറന്‍സി ഇത്രയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നത്.

രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഏറെ പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് ഇതെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസര്‍ച്ച് മേധാവി താഹിര്‍ അബ്ബാസ് പറയുന്നു. അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ധനമന്ത്രി ഇസ്ഹാഖ് ധര്‍ തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിന ശേഷമാണ് പാക് രൂപയില്‍ കുതിപ്പുണ്ടായത്. എന്നാല്‍ പാക് സമ്പദ്ഘടനക്ക് ആഹ്ലാദിക്കാന്‍ സമയമായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും യൂറോപ്പിനെ വലിഞ്ഞുമുറുക്കുന്ന സാമ്പത്തിക മാന്ദ്യവും വിദേശ നാണ്യ ശേഖരം കുറയുന്നതും വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിക്ക് കാരണമായേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍

ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.

Published

on

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്വല്ലറികളിലേക്ക് മുഖം മറച്ച ഉപഭോക്താക്കള്‍ പ്രവേശിക്കുന്നതിന് സംസ്ഥാനവ്യാപകമായി ഔദ്യോഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാര്‍. ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.

പുതിയ നിയമം അനുസരിച്ച്, വാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി മുഖം ദൃശ്യമാക്കുന്നില്ലെങ്കില്‍, ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്‌കാര്‍ഫുകള്‍, ഹെല്‍മെറ്റുകള്‍ അല്ലെങ്കില്‍ സമാനമായ കവറുകള്‍ എന്നിവ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി കടകള്‍ പ്രവേശനവും വില്‍പ്പനയും നിരസിക്കും.

ഫെയ്സ് ഐഡന്റിഫിക്കേഷനു ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കൂ എന്ന് ഫെഡറേഷന്‍ അറിയിച്ചു.

എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔപചാരികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാറെന്ന് ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ പറഞ്ഞു.

ഈ തീരുമാനം പൂര്‍ണ്ണമായും സുരക്ഷാ പരിഗണനകളാല്‍ നയിക്കപ്പെടുന്നതാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞു.

‘മുഖം പൂര്‍ണ്ണമായി മറച്ചുകൊണ്ട് ആളുകള്‍ കൂട്ടമായി കടകളില്‍ കയറുന്ന നിരവധി കവര്‍ച്ച സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവര്‍ ഹെല്‍മെറ്റോ പര്‍ദ്ദയോ ധരിച്ച് മോഷണം നടത്തുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കാര്‍ഫുകളോ ഹെല്‍മറ്റുകളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന പുരുഷന്മാര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

നിശിതമായി പ്രതികരിച്ച രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് ഈ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഭരണഘടനാപരവും മതേതരവുമായ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു.

സുരക്ഷയുടെ പേരില്‍ ഹിജാബുകളും നിഖാബും ലക്ഷ്യമിടുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ വെട്ടിച്ചുരുക്കാനുള്ള ശ്രമത്തിന് തുല്യമാണെന്നും അഹമ്മദ് പറഞ്ഞു.

ഇത്തരമൊരു അജണ്ടയ്ക്ക് പിന്നില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അംഗങ്ങളാണെന്നും ജ്വല്ലറി ഉടമകള്‍ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഭരണഘടനാപരവും മതനിരപേക്ഷവുമായ ഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ജ്വല്ലറി വ്യാപാരികളുടെ സംഘടനയോട് അഹമ്മദ് അഭ്യര്‍ത്ഥിച്ചു.

 

Continue Reading

india

മണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി

പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

Published

on

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപക്കേസില്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന് സുപ്രീം കോടതി. പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഗാന്ധിനഗര്‍ ദേശീയ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്കാണ് ശബ്ദരേഖ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ്‌തെയ് സമുദായത്തെ കലാപത്തിന് സഹായിക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിയുടെ ശബ്ദരേഖ.

കോടതി മേല്‍നോട്ടത്തില്‍ ഓഡിയോ റെക്കോര്‍ഡിംഗുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും മുദ്രവെച്ച കവറില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

2023ലെ മണിപ്പൂര്‍ കലാപത്തില്‍ നിരവധിപ്പേരാണ് മരിച്ചത്.

 

 

Continue Reading

kerala

തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു

നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.

Published

on

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാലാണ് വോട്ട് അസാധുവാക്കിയത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.

വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ പരിശോധനയില്‍ ആര്‍ ശ്രീലേഖ ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തത് കണ്ടെത്തുകയായിരുന്നു. 12 അംഗ സമിതിയിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇത്. അതേസമയം വിഷയത്തില്‍ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളില്‍ 3 സമിതികളില്‍ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാന്‍ 5 സമിതികള്‍ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമാണ് ശാസ്തമംഗലത്ത് നിന്ന് കൗണ്‍സിലറായി വിജയിച്ച ആര്‍ ശ്രീലേഖ.

Continue Reading

Trending