Connect with us

kerala

സോളാർ ഗൂഢാലോചനാ കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി

സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നും ചൂണ്ടികാട്ടി 2017 ലാണ് കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

Published

on

സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു.. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നും ചൂണ്ടികാട്ടി 2017 ലാണ് കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും.

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വർധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വർധിച്ചു. പീക്ക് സമയത്തെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് ബോർഡിനെ ആശങ്കയിലാക്കുന്നു.

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തി. ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിർദ്ദേശങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തിൽ തുകരണമെന്നതിൽ യോഗം തീരുമാനമെടുക്കും.

Continue Reading

india

ഹജ്ജ്: സംസ്ഥാനത്തുനിന്ന് 251 പേര്‍ക്കുകൂടി അവസരം

ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കാ​ന്‍ 251 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 18,019 ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ത​യാ​റാ​ക്കി​യ കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ര്‍ 2025 മു​ത​ല്‍ 2275 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​ണ് ഇ​തോ​ടെ അ​വ​സ​ര​മൊ​രു​ങ്ങി​യ​തെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ അ​വ​രു​ടെ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ക മേ​യ് 14ന​കം അ​ട​ക്ക​ണം.

ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യു​ള്ള​വ​ര്‍ 3,73,000 രൂ​പ​യും കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന​വ​ര്‍ 3,37,100 രൂ​പ​യും ക​ണ്ണൂ​രി​ല്‍നി​ന്ന് പോ​കു​ന്ന​വ​ര്‍ 3,38,000 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​ഫോ​റ​ത്തി​ല്‍ ബ​ലി​ക​ര്‍മ​ത്തി​നു​ള്ള കൂ​പ്പ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍ 15,180 രൂ​പ​കൂ​ടി അ​ധി​കം അ​ട​ക്ക​ണം. പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്, അ​സ്സ​ൽ പാ​സ്​​പോ​ര്‍ട്ട്, പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ (വെ​ള്ള ബാ​ക്ക്ഗ്രൗ​ണ്ടി​ലു​ള്ള ഫോ​ട്ടോ പാ​സ്‌​പോ​ര്‍ട്ടി​ന്റെ പു​റം​ച​ട്ട​യി​ല്‍ സെ​ല്ലോ​ടേ​പ് ഉ​പ​യോ​ഗി​ച്ച് പ​തി​ക്കേ​ണ്ട​താ​ണ്), നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​നും നോ​മി​നി​യും ഒ​പ്പി​ട്ട ഹ​ജ്ജ് അ​പേ​ക്ഷ​ഫോ​റം, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ മേ​യ് 14നു​ള്ളി​ല്‍ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ​ണ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​കു​ന്ന​തും അ​ത്ത​രം സീ​റ്റു​ക​ളി​ലേ​ക്ക് കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലു​ള്ള​വ​രെ മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​ണെ​ന്നും ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യോ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ജി​ല്ല ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ മ​ണ്ഡ​ലം ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483-2710717.

Continue Reading

kerala

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Published

on

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്.

പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു എ.വി മുകേഷ്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയിൽ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിൻ്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending