Connect with us

kerala

മലപ്പുറം സ്വദേശിയായ സൈനികന്‍ ലഡാക്കില്‍ മരണപ്പെട്ടു

ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Published

on

മലപ്പുറം സ്വദേശിയായ സൈനികന്‍ ലഡാക്കില്‍ മരണപ്പെട്ടു. കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെ.ടി നുഫൈല്‍ ആണ് മരിച്ചത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

kerala

ഭൂട്ടാന്‍ കാര്‍ കടത്ത്: നടന്‍ അമിത് ചക്കാലക്കലിന് ഇ.ഡി നോട്ടീസ്

ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം.

Published

on

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടന്‍ അമിത് ചക്കാലക്കല്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ ഇ.ഡി പരിശോധിച്ചിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ച് കാര്‍ കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.

വാഹന കടത്തില്‍ ഫെമ നിയമത്തിന്റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതര്‍ അറിയിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങള്‍ കേരളമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ‘ഓപറേഷന്‍ നുംഖോര്‍’ എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയത്.

Continue Reading

kerala

വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം കൈക്കൂലി വാങ്ങി; കൊച്ചിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്.

Published

on

കൊച്ചി: കൊച്ചിയില്‍ വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്.

Updating…

Continue Reading

kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ്ക്കളുടെ ആക്രമണം: പത്ത് മാനുകളുടെ മരണം; ജീവനക്കാരുടെ വീഴ്ച അന്വേഷിക്കും

പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘ക്യാപ്ചര്‍ മയോപ്പതി’ എന്ന അവസ്ഥയാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു നായകളുടെ ആക്രമണത്തില്‍ ഭയന്ന് ഓടിയ മാനുകള്‍ക്ക് ശ്വാസം കിട്ടാതെ മരണമടഞ്ഞതാണ്.

Published

on

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ അറിയിച്ചു.

പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘ക്യാപ്ചര്‍ മയോപ്പതി’ എന്ന അവസ്ഥയാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു നായകളുടെ ആക്രമണത്തില്‍ ഭയന്ന് ഓടിയ മാനുകള്‍ക്ക് ശ്വാസം കിട്ടാതെ മരണമടഞ്ഞതാണ്.

ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ വാതില്‍ തുറന്നിട്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. പരിഭ്രാന്തിയില്‍ ചുവരിലും കമ്പിയിലും ഇടിച്ചാണ് മാനുകള്‍ ചത്തത്. സംഭവത്തില്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പാര്‍ക്കിലേക്ക് തെരുവുനായ്ക്കള്‍ കടക്കാതിരിക്കാനുളള സജീകരണങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും പറയുന്നുണ്ട്. സുരക്ഷാ പഴുതുകള്‍ പരിഹരിക്കുമെന്നും മാന്‍കൂട്ടിലും സിസിടിവി കാമറയ്ക്ക് ശുപാര്‍ശ നല്‍കുമെന്നും പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സിസിഎഫ് ജോര്‍ജി പി മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരാണ് അംഗങ്ങള്‍.

പാര്‍ക്കില്‍ ആകെയുണ്ടായിരുന്ന 21 മാനുകളില്‍ പത്താണ് ചത്തത്. തിങ്കളാഴ്ച ഒരു കേഴമാനിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ രണ്ട് തെരുവുനായ്ക്കളെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.

 

 

Continue Reading

Trending