കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂരിലെ രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന്‍ ദീപസ്വരൂപ് കുത്തിക്കൊന്നത്.

കഴിഞ്ഞ ദിവസം ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍ ഇരുവരും മാത്രമെ ഉണ്ടായിരുന്നുള്ളു. സെല്‍വരാജ് മദ്യപിച്ച് എത്തി മകനുമായി വഴക്കായി. തുടര്‍ന്ന് രാത്രി ഇയാള്‍ മദ്യ ലഹരിയില്‍ മകന്റെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും ഇതിനിടയില്‍ വഴക്ക്മൂത്ത് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.