മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ വാനോളും പുകഴ്ത്തി യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. അദ്ദേഹത്തിന് തന്റെ കാലയളവില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ബഹുമാനവും പ്രശംസയും നേടിയെടുക്കാന്‍ കഴിഞ്ഞു. തന്റെ പ്രവര്‍ത്തന ശൈലിയുടെ മികവ് കൊണ്ടായിരുന്നു ഈ നേട്ടങ്ങളുണ്ടാക്കിയത്. ഇന്ദിരാഗാന്ധി അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.

പ്രണബമുഖര്‍ജി അദ്ധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോന്‍മെന്റ് സംഘടനയാണ് ഇത്തവണത്തെ സമാധാന പുരസ്‌കാരം നേടിയത്. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ അവരുടെ പേരിലുള്ള ട്രസ്റ്റാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.