അമ്മ മരണപ്പെട്ടിട്ടും അഞ്ചു മാസക്കാലം ബോഡി രാസവസ്തുക്കളുപയോഗിച്ച് സൂക്ഷിച്ച നാലു മക്കള്‍ക്കെതിരെ വാരാണസി പോലീസ് കേസെടുത്തു. അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കാന്‍ വേണ്ടിയായിരുന്നു മക്കള്‍ ഇങ്ങനെ ചെയ്തത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.

അമരാവതി എന്ന സ്ത്രീക്ക് അവരുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പതിമൂന്നായിരം രൂപ ഏതാനും വര്‍ഷങ്ങളായി പെന്‍ഷനായി ലഭിക്കുന്നുണ്ട്.
ഒരു അജ്ഞാതന്റെ ഫോണ്‍ കോളിനെ തുടര്‍ന്നാണ് വാരാണസി പോലീസ് അന്വേഷണം നടത്തി അമരാവതിയുടെ ബോഡി വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. അമരാവതി കഴിഞ്ഞ ജനുവരി 13 ന് മരണപ്പെട്ടത്. പക്ഷേ അവരുടെ മക്കള്‍ അമ്മയുടെ മരണ വിവരം അയല്‍വാസികളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നു. ഇക്കാര്യം പ്രദേശത്തെ താമസക്കാരനായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് പറഞ്ഞു.

എന്നാല്‍ പോലീസെത്തി അമരാവതിയുടെ ബോഡി പോസ്റ്റ്‌മോര്‍ട്ടിനയച്ചു.