കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 208. രണ്ടിന് 65 എന്ന നിലയില്‍ നാലാം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയരെ ഇന്ത്യന്‍ ബൗളര്‍മാര്‍ 130 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഒടുവില്‍ ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തിടുണ്ട് ഇന്ത്യ. നായകന്‍ വിരാട് കോഹ്‌ലി(പൂജ്യം)യും ചേതശ്വര്‍ പൂജാര(മൂന്ന്)യുമാണ് ക്രീസില്‍

 

നാലാം ദിനം സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുന്നതിനിടെ ഹാഷിം അംലയെ (നാല്)ദക്ഷിണാഫ്രിക്ക് നഷ്ടമായി. റബാഡ (അഞ്ച് ) ഡുപ്ലീസസ്(പൂജ്യം), ഡികോക്ക് (എട്ട്), ഫിന്‍ലാന്‍ഡര്‍ (പൂജ്യം),മോര്‍ക്കല്‍ (രണ്ട്) പെട്ടെന്ന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു ഇന്ത്യ.എ.ബി ഡിവില്ലേഴ്‌സ് 35 റണ്‍സുമായി രണ്ടാം ഇന്നിങ്‌സിലെ ടോപ്‌സ്‌കോറായി പത്തമാനായാണ് മടങ്ങിയത്. അരേങ്ങറ്റ മത്സരത്തിനിറങ്ങിയ ജസ്പ്രിന്റ് ബുംറയും മുഹമ്മദ് ഷെമിയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. അതിനിടെ വിക്കറ്റിനു പിന്നില്‍ ഇരുഇന്നിങ്‌സുകളിലായി പത്തു പേരെ പുറത്താക്കുന്നതില്‍ ഭാഗമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പാറെന്ന ഖ്യാതിയാണ് ഇതോടെ സാഹയെ തേടിയെത്തിയത്.

കോപ്ടൗണില്‍ വിജയിക്കൊടി പാറിക്കാനായാല്‍ ആദ്യമായി കോപ്ടൗണില്‍ വിജയിക്കുന്ന സന്ദര്‍ശക ടീമിന്നെ അപൂര്‍വ്വ റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതേസമയം പേസിന് മികച പിന്തുണ നല്‍കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ആക്രമണം ഇന്ത്യക്ക് ചെറുത്തുപ്പ് പ്രയാസകരമാവും