Connect with us

kerala

രമക്കെതിരായ പരാമര്‍ശം തെറ്റെന്ന് സ്പീക്കര്‍; പിന്‍വലിച്ച് എം.എം. മണി

കെ കെ രമക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എംഎം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍.

Published

on

കെ കെ രമക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എംഎം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍. മണി പറഞ്ഞതില്‍ തെറ്റായ ആശയം അന്തര്‍ലീനം ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ നിരീക്ഷിച്ചു. മണിയുടെ വാക്കുകള്‍ പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ പിന്‍വലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

ഇതോടെ കുരുക്കിലായ മണി പരാമര്‍ശം പിന്‍വലിക്കുന്നതായി സഭയെ അറിയിച്ചു. പരാമര്‍ശത്തെക്കുറിച്ച് സ്പീക്കര്‍ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ് എംഎം മണി നിയമസഭയില്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

kerala

നെതര്‍ലാന്‍ഡ്സില്‍ വച്ച് സോന്‍ടയുമായി ചര്‍ച്ച നടത്തിയിരുന്നോ?; ബ്രഹ്മപുരത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വി.ഡി സതീശന്‍

അഴിമതിയില്‍ കോണ്‍ഗ്രസുകാരന് പങ്കുണ്ടെങ്കില്‍ സിബിഐ അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവരെയും പിടികൂടട്ടെ എന്നും പ്രതിപക്ഷ നേതാവ്

Published

on

ബ്രഹ്മപുരം തീപിടുത്തത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കള്‍ക്ക് എന്താണ് ബന്ധമെന്നും വിഡി സതീശന്‍ ചോദിച്ചു.

മാലിന്യ നീക്കത്തിനായി കൊച്ചി കോര്‍പ്പറേഷനും സോണ്ട കമ്പനിയും തമ്മിലുള്ള കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലൈഫ് മിഷനേക്കാള്‍ വലിയ അഴിമതിയാണ് നടന്നത്. കരാറുകാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. കരാറില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. വിജിലന്‍സ് അന്വേഷണം ലൈഫ് മിഷന്‍ കേസുപോലെയാകും. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍:

പ്രളയത്തിന് ശേഷം 2019 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?

കേരളത്തിലെ വിവിധ കോര്‍പ്പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോന്‍ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?

സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പ്പറേഷനും കണ്ണൂര്‍ കോര്‍പ്പറേഷനും മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഈ കമ്പനിയെ ഒഴിവാക്കിയിട്ടും, ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?

സോന്‍ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?

ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോന്‍ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?

കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോന്‍ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പ്പറേഷനോ അറിഞ്ഞിരുന്നോ?

കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോന്‍ടയ്ക്ക് 7 കോടിയുടെ മൊബലൈസേഷന്‍ അഡ്വാന്‍സും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?

ബ്രഹ്മപുരത്ത് വന്‍ തട്ടിപ്പാണ് നടന്നത്. 32 കോടിയുടെ അഴിമതിയാണ് നടന്നത്. ബ്രഹ്മപുരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുകയാണ്. അഴിമതിയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. അഴിമതിയില്‍ കോണ്‍ഗ്രസുകാരന് പങ്കുണ്ടെങ്കില്‍ സിബിഐ അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവരെയും പിടികൂടട്ടെ എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending