FOREIGN

സ്‌പൈസ്ജെറ്റ് ഒരു മാസത്തെ സർവ്വീസ് റദ്ദാക്കി

By webdesk13

October 30, 2023

കരിപ്പൂര്‍ – ജിദ്ദ സെക്ടറിലെ വിമാന സർവീസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി അറിയിച്ച് സ്പൈസ്ജെറ്റ്. അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി നേരത്തെ എയർലൈൻ അറിയിച്ചിരുന്നു.

എന്നാൽ പുതിയ അപ്ഡേറ്റ് അനുസരിച്ച് നവംബർ മുപ്പത് വരെയുള്ള സർവീസുകളും റദ്ദാക്കിയതായി സ്പൈസ്ജെറ്റ് വ്യക്തമാക്കി. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റ് എടുത്തവർ ട്രാവൽസുമായി ബന്ധപ്പെട്ട് ടിക്കറ്റ് പണം തിരിച്ചു വാങ്ങിക്കുകയോ മറ്റു നടപടികൾ ചെയ്യുകയോ വേണം.

അതേസമയം എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്തിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറച്ചു. നവംബർ മാസത്തിൽ മാത്രമാണ് സർവീസ് നിർത്തിവെച്ചത്. നവംബറിൽ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവർക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാവുന്നതാണ്.