ലോകകപ്പ് ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ജയത്തോടെ തുടക്കം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 38.2 ഓവറില്‍ 207 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 34.5 ഓവറില്‍ ഏഴു വിക്കറ്റ് കെയിലിരിക്കെ ലക്ഷ്യം മറികടന്നു. സ്‌കോര്‍ 209-3. ഓപ്പണര്‍മാരായി വന്ന് 114 പന്തില്‍ 89 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 49 പന്തില്‍ 66 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചുമാണ് ഓസ്‌ട്രേലിയക്ക് ജയമൊരുക്കിയതിലെ പ്രധാനികള്‍.

നേരത്തെ 77 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ പതറിപ്പോയിരുന്നു അഫ്ഗാനിസ്ഥാന്‍. ഓപ്പണര്‍മാരായ മുഹമ്മദ് ഷഹ്‌സാദും ഹസ്രത്തുള്ള സസ്രായിയും റണ്ണൊന്നും എടുക്കാതെ തന്നെ മടങ്ങിപ്പോയി. മൂന്നാമതായി വന്ന റഹ്മത് ഷായുടെ കീഴില്‍ സ്‌കോര്‍ ബോര്‍ഡ് ക്രമേണ ഉയര്‍ന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 51 റണ്‍സെടുത്ത നജീബുല്ലയും 43 റണ്‍സുമായി റഹ്മത്ത് ഷായും ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയക്കു വേണ്ടി കമ്മിന്‍സും സാംബയും മൂന്നു വീതവും സ്‌റ്റോയിനിസ് ഒന്നും വിക്കറ്റുകള്‍ നേടി.