Video Stories
കഷ്ടം…!അവസരം തേടി കോടതിയില്‍
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ ദേശീയ അത്ലറ്റിക് ഫെഡറേഷന് തീരുമാനത്തിനെതിരെ മലയാളി താരം പി.യു ചിത്ര ഹൈക്കോടതിയില്‍. ചിത്രയുടെ ഹര്‍ജി സ്വീകരിച്ച കോടതി ദേശീയ അത്ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പ്രതികൂല സാഹചര്യത്തിലായിരുന്നു 1500 മീറ്റര്‍ ഓട്ട മത്സരം. എന്നിട്ടും രാജ്യത്തിനായി താന്‍ സ്വര്‍ണം നേടി. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ ലോക മീറ്റിന് നേരിട്ട് യോഗ്യത നേടുമെന്നിരിക്കെ തന്നെ ഒഴിവാക്കിയത് ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമാണെന്ന് ചിത്ര ഹര്‍ജിയില്‍ പറഞ്ഞു. ഈ ഇനത്തില്‍ ലോക മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹതയുണ്ട്. ഇതിന് അവസരം നല്‍കണമെന്ന് ഉത്തരവിടണം. ഇന്ത്യന്‍ ടീമിനൊപ്പം പോവാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ താരം ആവശ്യപ്പെട്ടു. രജിസ്ട്രി മുഖേന ഫാക്സായോ ഇമെയിലായോ ഫെഡറേഷന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. അതേസമയം ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ കായിക ലോകത്തും പുറത്തും പ്രതിഷേധം വ്യാപകമായി. ഈ മാസം ആദ്യം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. നേരത്തെ സാഫ് ഗെയിംസിലും സ്വര്‍ണം നേടിയ ചിത്രയുടെ അന്താരാഷ്ട്ര തലത്തിലെ രണ്ടാമത്തെ സ്വര്‍ണ നേട്ടം കൂടിയായിരുന്നു ഇത്. സപ്പോര്‍ട്ട് ചിത്ര എന്ന ഹാഷ് ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര കായിക മന്ത്രാലയവും ഫെഡറേഷനോട് വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ചിത്രയെ പിന്തുണച്ച് രംഗത്തെത്തി. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി ഇന്നലെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെ കണ്ടു. എന്നാല്‍ ചിത്രയെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷനാണെന്നാണ് കേന്ദ്ര കായിക മന്ത്രിയുടെ നിലപാട്. അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പേരുകള്‍ അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷന് (ഐ.എ.എ.എഫ്) നല്‍കേണ്ട അവസാന ദിവസം 24ന് അവസാനിച്ചതിനാല്‍ ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് കായിക രംഗത്തുള്ളവര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ പോലും ഐ.എ.എ.എഫ്) അനുവദിച്ചാല്‍ മാത്രമേ ചിത്രക്ക് പങ്കെടുക്കാനാകൂ. അതിനുള്ള സാധ്യതയാകട്ടെ വിരളമാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാലും ഐ.എ.എ.എഫിന്റെ പ്രത്യേക അനുമതി വേണ്ടി വരും.
ഞായറാഴ്ച്ചയാണ് ലോക മീറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് നേരിട്ട് സെലക്ഷന് കമ്മിറ്റിയില്‍ പ്രമുഖ മലയാളികള്‍ക്ക് സ്വാധീനമുണ്ടായിട്ടും ചിത്ര ടീമില്‍ നിന്നൊഴിവാക്കപ്പെടുകയായിരുന്നു. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ക്ക് ലോക മീറ്റിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെയാണ് ചിത്രയെ ഒഴിവാക്കിയുള്ള അസോസിയേഷന്റെ കള്ളക്കളി നടന്നത്.
പരിശീലകയായി പി.ടി ഉഷ, പരിശീലകയും സര്‍ക്കാര്‍ നിരീക്ഷകയുമായി അഞ്ജു ബോബി ജോര്‍ജ്, മുഖ്യ പരിശീലകന് രാധാകൃഷ്ണന് നായര്‍ എന്നിവര്‍ 24 അംഗ ടീമിനൊപ്പം പോവുന്നുണ്ട്. ടീം മാനേജര്‍ ടോണി ഡാനിയേലും മലയാളിയാണ്. മെഡല്‍ സാധ്യതയില്ലെന്ന് പറഞ്ഞാണ് ചിത്രയെ ഒഴിവാക്കിയത്. ലോകമീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് യോഗ്യത മാര്‍ക്ക് കടന്നത് എന്നിരിക്കെ ചിത്രയടക്കമുള്ളവരെ പുറത്താക്കാന്‍ അസോസിയേഷന് സ്വീകരിച്ച മാനദണ്ഡം വിചിത്രമാണെന്നും ആരോപണമുണ്ട്. ചിത്രയെ കൂടാതെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് സ്വര്‍ണ ജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ് കുമാര്‍ സരോജ് എന്നിവരെയും ഫെഡറേഷന് ഒഴിവാക്കിയിട്ടുണ്ട്. ഒമ്പത് മലയാളി താരങ്ങള്‍ ടീമിലുണ്ട്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

