Connect with us

Culture

‘ഐ വാണ്ട് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’; പിണറായിയുടെ പോലീസ് ഉപദേഷ്ടാവായി എത്തുന്നത് വിവാദ വയര്‍ലെസ് ആക്രോശ ഉടമ രമണ്‍ ശ്രീവാസ്തവ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവായി എത്തുന്നത് വിവാദ വയര്‍ലെസ് ആക്രോശത്തിന്റെ ഉടമയും മുന്‍ സംസ്ഥാന പോലീസ് നേതാവുമായ രമണ്‍ ശ്രീവാസ്തവയാണ്. സുപ്രധാന വിഷയങ്ങളില്‍ പോലും സംസ്ഥാന പോലീസിന്റെ നടപടികള്‍ വിവാദമായതിനെ തുടര്‍ന്നാണ് രമണ്‍ ശ്രീവാസ്തവയെ പോലീസിന്റെ ഉപദേഷ്ടാവായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കാല്‍ നൂറ്റാണ്ട് മുമ്പ് പോലീസ് വെടിയേറ്റു മരിച്ച സിറാജുന്നീസയെ ഓര്‍ക്കേണ്ടി വരികയാണ്. അന്ന് സിറാജുന്നീസയുടെ മരണത്തിന് കാരണമായത് ശ്രീവാസ്തവയുടെ വിവാദമായ വയര്‍ലെസ് ആക്രോശമായിരുന്നു.

1991 ഡിസംബര്‍ 15-നായിരുന്നു സിറാജുന്നീസ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പാലക്കാടിന്റെ ചുമതലയുള്ള ഐ.ജിയായിരുന്നു ശ്രീവാസ്തവ അന്ന്. മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകതായാത്രയെ അനുകൂലിച്ച് കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ ഉപയാത്രയാണ് പാലക്കാട് വെടിവെപ്പിലേക്കെത്തിച്ചത്. ഡിസംബര്‍ 13ന് നടത്തിയ യാത്രയില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ഡിസംബര്‍ 15ന് സ്ഥലത്തെത്തിയ അന്നത്തെ ഷൊര്‍ണ്ണൂര്‍ എ.എസ്.പി സന്ധ്യ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും രമണ്‍ ശ്രീവാസ്തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. ആ വയര്‍ലെസ് സന്ദേശം ഇങ്ങനെയായിരുന്നു-‘ഐ വാണ്ട് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’. കളക്ടറുടെ ചേംബറില്‍ നിന്ന് ആ സന്ദേശം ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു. അന്ന് മന്ത്രിയായിരുന്ന ടി.എം ജേക്കബ്ബും വയര്‍ലെസ് സന്ദേശം കേട്ടിരുന്നതായി പുറത്തുവന്നിരുന്നു.

സ്ഥലത്ത് ആളുകളില്ലെന്ന് അറിയിച്ചെങ്കിലും വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളെ വെടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ശ്രീവാസ്തവയെന്നാണ് പുറത്തുവന്നിരുന്നത്. വെടിയേറ്റ സിറാജുന്നീസ മരിച്ചുവീണു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടുകാര്‍ക്കും പോലീസിന്റെ മര്‍ദ്ദനമേറ്റു. പിന്നീട് സ്ഥലത്തെത്തിയ തീവ്രവാദിയാക്കി സിറാജുന്നീസക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസുമായി സുപ്രീംകോടതി വരെ കൊളക്കാടന്‍ മൂസഹാജി പോയെങ്കിലും കാര്യമുണ്ടായില്ല. കേസില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല.

കരുണാകരന്റെ പിന്‍ബലത്തോടെയാണ് ശ്രീവാസ്തവ രക്ഷപ്പെട്ടതെന്നും ആരോപണമുണ്ടായിരുന്നു. അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണി ശ്രീവാസ്തക്കെതിരേയും കരുണാകരനെതിരേയും ആഞ്ഞടിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രമണ്‍ ശ്രീവാസ്തവ തന്നെയാണ് ഇടതുസര്‍ക്കാരിന്റെ പോലീസ് ഉപദേഷ്ടാവായി എത്തുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്

വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി

Continue Reading

Film

റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍

Published

on

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന്‍ തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Continue Reading

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

Trending