Video Stories
ട്വിറ്ററില്‍ ശ്രീ ബൗണ്‍സര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്രയ്ക്കെതിരെ വാക് ശരവുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ട്വിറ്ററില്‍. ശ്രീശാന്തിന് മറുപടിയുമായി ചോപ്രയും രംഗത്തെത്തിയതോടെ സംവാദം ട്വിറ്റര്‍ യുദ്ധത്തിന് വഴിവെച്ചു. ശ്രീശാന്തിനെ ചൊടിപ്പിച്ച, ടീം ഇന്ത്യയുടെ മത്സരങ്ങളില്‍ കമന്റേറ്ററായ ആകാശ് ചോപ്രയുടെ പ്രസ്താവന ഇങ്ങനെ ഫിറ്റ്ന്സ് നോക്കുമ്പോള്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ ശ്രീശാന്തിന് യോഗ്യത ഉണ്ടായേക്കാം.
പക്ഷെ ഒത്തുകളിയില്‍ ഉള്‍പ്പെട്ട ഒരാളെ ഒരിക്കലും ദേശീയ ടീമില്‍ കളിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം. സ്വന്തം നേട്ടത്തിനായി രാജ്യത്തേയും ക്രിക്കറ്റിനേയും പണയം വെച്ചവര്‍ രണ്ടാമതൊരു അവസരം അര്‍ഹിക്കുന്നില്ല. തന്റെ മേല്‍പ്രസ്താവനയില്‍ ഉറച്ച് ആകാശ് ചോപ്ര ട്വീറ്റ് ചെയ്തിടത്ത് നിന്നാണ് നവമാധ്യമ യുദ്ധത്തിന്റെ തുടക്കം. ഒത്തുകളിയുടെ കാര്യം പറയുമ്പോള്‍ താന്‍ കര്‍ക്കശക്കാരനാണെന്ന് പറഞ്ഞായിരുന്നു ചോപ്രയുടെ ട്വീറ്റ്. ഇതിനു മറുപടിയെന്നോണം ശ്രീശാന്ത് ഇങ്ങനെ പ്രതികരിച്ചു.
‘ ഇരട്ടമുഖമുള്ള ആളാകാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? ബ്രോ? അങ്ങനെ വിളിക്കുന്നതില്‍ പോലും ഞാന്‍ ലജ്ജിക്കുന്നു. നിങ്ങളുടെ പരാമര്‍ശത്തില്‍ ദുഖമുണ്ട്. ഞാന്‍ ഇനിയും കളിക്കും. തൊട്ടുപിന്നാലെ വന്നു ശ്രീശാന്തിനുള്ള ചോപ്രയുടെ ട്വീറ്റ്. തനിക്ക് രണ്ട് മുഖമില്ലെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്വന്തം സഹോദരനെക്കുറിച്ചും തനിക്ക് അതേ അഭിപ്രായമാണ് ഉള്ളതെന്നും ചോപ്ര ട്വീറ്റ് ചെയ്തു.
എനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ എത്ര ചെറുതാണെങ്കിലും അതൊന്നും കണക്കിലെടുക്കാതെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത് തിരിച്ചടിച്ചു. ദൈവാനുഗ്രഹവും ആശംസകളും നേര്‍ന്നായിരുന്നു ഇതിനോടുള്ള ചോപ്രയുടെ പ്രതികരണം. എന്നാല്‍ അവിടംകൊണ്ട് ചോപ്രയോടുള്ള ശ്രീശാന്തിന്റെ കലിപ്പ് അവസാനിച്ചില്ല. താരം വീണ്ടും ചോപ്രയ്ക്കെതിരെ ആഞ്ഞടിച്ചു. ദേശദ്രോഹി എന്ന നിങ്ങളുടെ പരാമര്‍ശത്തില്‍ ഒത്തുകളിയില്‍ കുറ്റാരോപിതരായ മറ്റു പതിമൂന്ന് പേരും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീശാന്തിന്റെ അടുത്ത ട്വീറ്റ്.
എന്നാല്‍ താന്‍ ആരേയും ദേശദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും വിഷയത്തില്‍ ആരോടും മൃദുസമീപനം ഇല്ലെന്നും എല്ലാവര്ക്കും ഒരേ നിയമമാണെന്നും ആകാശ് ചോപ്ര ഈ ട്വീറ്റിന് മറുപടി നല്കി. ഇതിനിടെ ആകാശിനെ ചോദ്യം ചെയ്ത് ഒരു ക്രിക്കറ്റ് ആരാധകന് രംഗത്തെത്തി. ഒത്തുകളിയില്‍ വിലക്ക് നേരിട്ട പാക് താരം മൊഹമ്മദ് ആമിറിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനെ വാഴ്ത്തിയ ആകാശ് ചോപ്ര ശ്രീശാന്തിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്നായിരുന്നു ആരാധകന്റെ ചോദ്യം.
അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ഉടന്‍ ആകാശ് ചോപ്ര ആരാധകന് മറുപടി നല്കി. ആമിറിന്റെ തിരിച്ചുവരവിനെ വിമര്‍ശിച്ചിരുന്നു. ബൗളിങ്ങിനെ പ്രശംസിച്ചു. രണ്ടും രണ്ട് കാര്യമാണെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ബിസിസിഐയുടെ വിലക്ക് നേരിട്ട എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ഭരണസമിതിയിലാണ് ഇപ്പോള്‍ ശ്രീശാന്തിന്റെ പ്രതീക്ഷ.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
news
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി
കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.
പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന് കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.
പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

