ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മയാകും കൊഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക. സിദ്ധാര്‍ഥ് കൌള്‍ ടീമിലെത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് ശേഷം നടക്കുന്ന ട്വന്റി20 പരമ്പരയിലും കൊഹ്!ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
നേരത്തെ തിരക്കേറിയ മത്സരക്രമങ്ങള്‍ കാരണം താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന് കോഹ്ലി തുറന്നടിച്ചിരുന്നു. തങ്ങള്‍ റോബോര്‍ട്ടുകളല്ലെന്നും മനുഷ്യരാണെന്നുമാണ് കോഹ്ലിയുടെ പരസ്യ വിമര്‍ശനം. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ നായകന് വിശ്രമം അനുവദിക്കാന്‍ ടീം മാനേജുമെന്റ് തീരുമാനിച്ചത്.
രോഹിത്ത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംലഭിച്ചില്ല. അതെസമയം സിദ്ധാര്‍ത്ഥ് കൗര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി.
മനീഷ് പാണ്ഡ്യ, യുസ് വേന്ദ്ര ചഹല്‍, ദിനേഷ് കാര്‍ത്തിക്, കേദര്‍ ജാദവ്, അക്‌സര്‍ പട്ടേല്‍, കുല്‍ജീപ് യാദവ് എന്നിവരെല്ലാം അടങ്ങിയതാണ് ടീം ഇന്ത്യ.
Be the first to write a comment.