Connect with us

Film

ശ്രീനിവാസന്‍ തിരിച്ചെത്തി; ആദ്യ ചിത്രം കുറുക്കന്‍

സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

Published

on

ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് തിരിച്ചെത്തി നടന്‍ ശ്രീനിവാസന്‍. കുറുക്കന്‍ എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നതിന് വേണ്ടിയാണ് അഭിനയരംഗത്ത് വീണ്ടും തിരിച്ചെത്തിയത്. കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്നു.

ഭാര്യയുടെയും നടന്‍ വിനീത് ശ്രീനിവാസന്റെയും കൂടെയായിരുന്നു ചിത്രീകരണത്തിന്റെ സെറ്റിലെത്തിയത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ഷൈന്‍ ടോം ചാക്കോയാണ്. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയലാല്‍ ദിവാകരനാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

കാന്താര 400 കോടി ക്ലബില്‍

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Published

on

ഇന്ത്യന്‍ സിനിമയില്‍ ആകെ തരംഗമായ കന്നട ചിത്രം കാന്താര 400 കോടി ക്ലബ്ബില്‍. 400.09 കൂടിയാണ് കാന്താരിയുടെ കളക്ഷന്‍.ട്രേഡ് അനലിസ്റ്റ് ആയ തരന്‍ ആദര്‍ശാണ് ഇക്കാര്യം ഫീറ്റ് ചെയ്തത്.

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രം വന്‍ വിജയമായതോടെ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തു. ഇന്ന് ഇന്ത്യയില്‍ അഞ്ചോളം ഭാഷകളില്‍ ചിത്രം ലഭ്യമാണ്.

ആര്‍ ആര്‍ ആര്‍, കെജിഎഫ് ചാപ്റ്റര്‍ ടു, പൊന്നിയന്‍ സെല്‍വന്‍1, ബ്രഹ്മാസ്ത്ര, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 400 കോടി ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണിത്.ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം ത്‌ന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

Continue Reading

Film

തമിഴ് ക്രൈം ത്രില്ലര്‍ വദന്തി -ദി – ഫെബിള്‍ ഓഫ് വേലോണി ഡിസംബര്‍ രണ്ടു മുതല്‍ പ്രൈം വീഡിയോസില്‍

8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും.

Published

on

പ്രൈം വീഡിയോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ക്രൈം ത്രില്ലര്‍ വദന്തി -ദി – ഫെബിള്‍ ഓഫ് വേലോണിയുടെ ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ചു. 8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും. വാള്‍ വാച്ചര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് നിര്‍മ്മിച്ച ആന്‍ഡ്രോ ലൂയി സംവിധാനം ചെയ്ത ഈ ആമസോണ്‍ ഒറിജിനല്‍ സീരീസില്‍ എസ് ജെ സൂര്യ, സഞ്ജന തുടങ്ങിയ പുതുമുഖ ചലച്ചിത്ര കലാകാരന്മാരുടെ അരങ്ങേറ്റം കൂടിയാണ് കാഴ്ച വയ്ക്കുന്നത്.

ക്രൈം ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇത് ഒരിക്കലും നിരാശ പകരുന്ന ഒരു സിനിമയായി മാറില്ല എന്നും പ്രേക്ഷകരുടെ ഭാവനയെ പൂര്‍ണമായും പിടിച്ചെടുക്കുകയും സാമൂഹിക പക്ഷപാതങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു സിനിമ കൂടിയായി ഈ പരമ്പര മാറുമെന്നും പ്രൊഡ്യൂസര്‍മാരായ പുഷ്‌കറും ഗായത്രിയും പറഞ്ഞു.

 

Continue Reading

Film

18 വര്‍ഷമായി പാരിസ് വിമാനത്താവളത്തില്‍ ജീവിച്ച ഇറാന്‍സ്വദേശി മരണമടഞ്ഞു

ഇംഗ്ലണ്ട്, ബെല്‍ജിയം. ഹോളണ്ട് എന്നിവിടങ്ങളില്‍ അലഞ്ഞ ശേഷമാണ് 2004ല്‍ പാരിസിലെത്തുന്നത്.

Published

on

18 വര്‍ഷമായി പാരിസ് വിമാനത്താവളത്തില്‍ ജീവിച്ച ഇറാന്‍സ്വദേശി മരണമടഞ്ഞു. 1945ല്‍ ഇറാനില്‍ ഖുസസ്ഥാന്‍ പ്രവിശ്യയില്‍ ജനിച്ച മെഹ് റാന്‍ കരീമി നാസറിയാണ് കഴിഞ്ഞദിവസം നിര്യാതനായത്.

അമ്മയെ തേടി പലയൂറോപ്യന്‍ രാജ്യങ്ങളിലും അലഞ്ഞ ശേഷം 18 വര്‍ഷം മുമ്പ് പാരിസ് വിമാനത്താവളത്തിലെത്തിയെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ അവിടെതന്നെ 2എഫ് ടെര്‍മിനലില്‍ താമസിക്കുകയായിരുന്നു. സംഭവം സിനിമക്കും ഇതിവൃത്തമായിരുന്നു.
ദ ടെര്‍മിനല്‍ എന്ന സ്റ്റീഫന്‍ സ്പില്‍ബെര്‍ഗിന്റെ സിനിമയിലാണ് കരീമി കഥാപാത്രമായത്. സര്‍ ആല്‍ഫ്രഡ് എന്ന് കരീം സ്വയം വിശേഷിപ്പിച്ചിരുന്നു.

ഇംഗ്ലണ്ട്, ബെല്‍ജിയം. ഹോളണ്ട് എന്നിവിടങ്ങളില്‍ അലഞ്ഞ ശേഷമാണ് 2004ല്‍ പാരിസിലെത്തുന്നത്. ഫ്രാന്‍സ് അഭയാര്‍ഥി പദവി നല്‍കിയെങ്കിലും വിമാനത്താവളത്തില്‍തന്നെ കഴിയുകയായിരുന്നു കരീമി. സിനിമയില്‍നിന്ന് ലഭിച്ച പണംകൊണ്ട് ഇടക്ക് വാടക്ക് താമസിച്ചെങ്കിലും വിമാനത്താവളത്തിലെ തന്റെ ഇഷ്ടഇടത്ത് ഇടക്കിടെ എത്തുമായിരുന്നുവെന്ന് ഫ്രാന്‍സ് മാധ്യമമായ ലിബറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Continue Reading

Trending