kerala
എസ്എസ്എല്‍സി പരീക്ഷ നാളെമുതല്‍; എഴുതുന്നത് 4,19,554 വിദ്യാര്‍ഥികള്‍
പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും.
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേര് ആണ്‍കുട്ടികളും 2,05,561പേര് പെണ്‍കുട്ടികളുമാണ്.
സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ് എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
2023 മാര്‍ച്ച് 29 ന് അവസാനിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തില്‍ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.
മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിയ്ക്കും. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്
വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകളില്‍ കുടിവെള്ളം കരുതാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്തു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു.
kerala
‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
kerala
കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി യുഡിഎഫ്
കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്പ്പറേഷന് എളയാവൂര് സൗത്ത് ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണ്ടെത്തല്‍. എളയാവൂര് സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.
kerala
കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി യുഡിഎഫ്
കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്പ്പറേഷന് എളയാവൂര് സൗത്ത് ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. എളയാവൂര് സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News22 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india24 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala24 hours agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

