എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്.

അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ മുതല്‍ നേരിട്ട് നടത്താനിരുന്ന പരീക്ഷകളാണ് കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി സര്‍വകലാശാലകള്‍ മാറ്റിയത്. മലയാളം, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.