ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം. രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. നിയന്ത്രണം 20ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സമയത്ത് സംസ്ഥാനത്തിന് അകത്തും അന്തര്‍സംസ്ഥാന യാത്രകളും നിരോധിച്ചിരിക്കുന്നതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. രാത്രിയില്‍ അതിര്‍ത്തികള്‍ അടയ്ക്കും. എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു.

തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം പതിനായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.