Culture
കോലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സ്മിത്ത്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയില്‍ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. സ്മിത്തിന് കോലിയെക്കാള്‍ ഒരു പോയിന്റാണ് അധികമുള്ളത്. ആഷസ് നാലാം ടെസ്റ്റില്‍ മികവ് കാട്ടിയാല്‍ സ്മിത്തിന് ലീഡുയര്‍ത്താം. കിവീസ് നായകന് കെയ്ന്‍ വില്യംസനാണ് റാങ്കിംഗില്‍ മൂന്നാമത്.
പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് റാങ്കിംഗില്‍ സ്മിത്ത് താഴേക്ക് പോയിരുന്നു. അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ പത്തില്‍ തിരിച്ചെത്തിയ രഹാനെ നാല് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഏഴാമതെത്തിയപ്പോള്‍ ഹനുമ വിഹാരി 40 സ്ഥാനങ്ങളുയര്‍ന്ന് 30ാം സ്ഥാനത്തെത്തി.
വിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജസ്പ്രീത് ബുമ്ര ബൗളര്‍മാരുടെ റാങ്കിംഗില്‍ കുതിച്ചുചാട്ടമുണ്ടാക്കി. ബുമ്ര കരിയറിലെ മികച്ച പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഓസീസിന്റെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്. വിന്‍ഡീസ് നായകന് ജാസന്‍ ഹോള്‍ഡര്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
kannur
രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; 51 ശതമാനം കടന്ന് പോളിങ്
ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാവിലെ മുതല്‍ 100ലധികം ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം പോളിങ് തടസ്സപ്പെട്ടത്.
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ മികച്ച പോളിങ്. 51.05 ശതമാനം പോാളിങ്. ഏറ്റവും കൂടുതല്‍ പോളിങ് മലപ്പുറത്തും കുറവ് കണ്ണൂരുമാണ്. തൃശൂര്‍-50.02%, മലപ്പുറം- 53.41%, പാലക്കാട്-52.14%, കോഴിക്കോട്-51.96%, വയനാട്- 51.16%, കണ്ണൂര്‍-50.13% കാസര്‍കോട്-50.19%, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.
ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാവിലെ മുതല്‍ 100ലധികം ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം പോളിങ് തടസ്സപ്പെട്ടത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ വോട്ടിങ് യന്ത്രം തകരാറിലായി രാവി?ലെ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീന് മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലും മെഷീന് പണിമുടക്കിയതോടെ അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന് മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.
മലപ്പുറം എ.ആര്. നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിങ് മെഷിന് തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങാനായത്. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന് തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന് തകരാറിലായി. വോട്ടിങ് ആരംഭിച്ച് അല്പസമയത്തിനകം മെഷീന് തകരാറിലാവുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ മോക്ക് പോളിങ് അടക്കം വൈകി. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് രണ്ടിലും മെഷീന് തകരാറിലായി. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന് പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിങ് വൈകിയാണ് ആരംഭിച്ചത്.
kerala
നടിയെ ആക്രമിച്ച കേസിലെ കോടതി വിധി; പ്രതികരിച്ച് ടൊവിനോ തോമസ്
അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു.
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്. ഇരിങ്ങാലക്കുട നഗരസഭ 22 ാം വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു താരം.
കേസില്‍ അപ്പീല്‍ പോകുന്നത് നല്ല കാര്യമെന്ന് താരം പ്രതികരിച്ചു. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.
kerala
ശബരിമല മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍; ഡിസംബര്‍ 26-27 തീയതികളുടെ സ്ലോട്ടുകള്‍ തുറന്നു
ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും.
ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കുന്നു. ആദ്യഘട്ടമായി ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള സ്ലോട്ടുകളാണ് തുറന്നിരിക്കുന്നത്. ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും. ഇരുദിവസങ്ങളിലും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെ പ്രവേശനവും അനുവദിക്കും.
ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ sabarimalaonline.org വഴി ബുക്ക് ചെയ്യണമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഹൈക്കോടതി നിര്‍ദേശിച്ച വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ്. നായര്‍ അറിയിച്ചു.
തിരക്ക് നിയന്ത്രണവും സുരക്ഷിത ദര്‍ശനവും ഉറപ്പാക്കാന്‍ ബുക്ക് ചെയ്ത ദിവസത്തോടു ചേര്‍ന്നാണ് ഭക്തര്‍ എത്തേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ടാണ് തിരഞ്ഞെടുക്കേണ്ടത്.
കാനനപാതയില്‍ തിരക്ക് കൂടുന്നതിനാല്‍ അടിയന്തര വൈദ്യസഹായം നല്കുന്നതില് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വനപാലകര്‍, അഗ്നിശമന സേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സഹായത്തോടെയാണ് നിലവില്‍ പാതയില്‍ അവശരാകുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി മാറ്റുന്നത്. നിലവില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുന്നും അവലോകനയോഗം വിലയിരുത്തി.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
