Connect with us

kerala

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും

Published

on

കോഴിക്കോട്: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓരോ നിമിഷം വൈകും തോറും രോഗിയുടെ ജീവന് ഭീഷണി വര്‍ദ്ധിക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. രോഗം തിരിച്ചറിഞ്ഞ് സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത് വരെയുള്ള സമയം രോഗിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമായ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും.

അടിയന്തര ചികിത്സ നല്‍കുവാനാവശ്യമായ ചികിത്സാ ഉപകരണങ്ങളും മരുന്നുകളും, സ്‌ട്രോക്ക് ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരും ഈ ആംബുലന്‍സില്‍ ഉണ്ടാകും. ‘ കേരളത്തിന്റെ ആതുര സേവന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഈ സേവന ലഭ്യത കാരണമാകും, മാതൃകാപരമായ ഇടപെടലിനാണ് ആസ്റ്റര്‍ മിംസ് നേതൃത്വം നല്‍കിയിരിക്കുന്നത്’ എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി) പറഞ്ഞു. ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍, കേരള), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), ഡോ. അഷ്‌റഫ് വി വി (ഡയറക്ടര്‍, ആസ്റ്റര്‍ ന്യൂറോസയന്‍സസ്), ഡോ നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ്), ഡോ കെ ജി രാമകൃഷ്ണന്‍(ഹെഡ് റേഡിയോളജി) ഡോ മുഹമ്മദ് റഫീഖ്( ന്യൂറോ ഇന്റെര്‍വെന്‍ഷനിസ്റ്റ്), ശ്രീ. ലുക്മാന്‍ പി (സി ഓ ഓ ) മുതലായവര്‍സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവും തീരദേശ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

Continue Reading

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

Trending