മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നിയാണ് മരിച്ചത്.


വ്യാഴാഴ്ച വൈകിട്ടോടെയാണ് തേനീച്ചയുടെ കുത്തേറ്റത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അല്‍പസമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസംമുട്ട് കൂടിയതോടെ അലീനയുടെ നില ഗുരുതരമാവുകയായിരുന്നു.
വീട്ടില്‍ തേനീച്ച കൃഷി നടത്തിവന്നിരുന്നതാണ്. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കൂടിന് അടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ഷൈജി, സഹോദരി: അല്‍മിന.