തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം ബി.ജെ.പി സമരപന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് (49) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ രണ്ട് മണിയോടെ സമരപന്തലിന്റെ എതിര്‍ഭാഗത്ത് റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചു സമരപന്തലിന് സമീപത്തേക്ക് ഓടിവരികയായിരുന്നു. പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് ആശുപത്രിയില്‍ എത്തിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വെച്ചിരുന്ന വെള്ളമുപയോഗിച്ചാണ് തീയണച്ചത്.