Connect with us

kerala

വേനല്‍ കടുക്കുന്നു; സൂര്യാഘാതം, ജലജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ്

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണം.

Published

on

അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 65വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, നേര്‍ത്ത, വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുക.

സൂര്യാഘാതമേറ്റാല്‍ എന്ത് ചെയ്യും?

· വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി. തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക.
· കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക. പൊള്ളിയഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തുക. ചൂട് കൂടുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാവാതെ നോക്കണം.
· ചൂട് കൂടുമ്പോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടും. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാവെള്ളം, മോരിന്‍വെള്ളം തുടങ്ങിയവ കുടിച്ച് താപശരീര ശോഷണത്തില്‍നിന്ന് രക്ഷ നേടാം.
· വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ഇരുത്തിയിട്ട് പോകാതിരിക്കുക.
· ദാഹം തോന്നിയില്ലെങ്കില്‍ പോലും ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ 2-4 ഗ്ലാസ്സ് വെള്ളം കുടിക്കുക.
· പുറത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്നു മണിവരെ വിശ്രമവേളയായി ക്രമീകരിക്കുക.
· അധികനേരം വെയിലേല്‍ക്കാതെ നോക്കാം. ധാരാളം വെള്ളം കുടിക്കുക.
· കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക.

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക

വേനല്‍ക്കാലം രൂക്ഷമായതോടെ മിക്കഭാഗങ്ങളിലും ശുദ്ധജലക്ഷാമം ഉണ്ടാവാന്‍ സാധ്യതയുണ്ട് . ഈ അവസരത്തില്‍ ജലജന്യ രോഗങ്ങളായ വയറിളക്കം , കോളറ, ഷിഗെല്ലോസിസ് , മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

എങ്ങനെ തടയും?

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
· കിണറുകളും ജലസ്രോതസ്സുകളും
· ശരിയായ വിധം ക്ലോറിനേറ്റ് ചെയ്യുക
· ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്തി മാത്രം കഴിക്കുക
· കൈകളുടെ വൃത്തി, ശരീര ശുചിത്വം എന്നിവ കര്‍ശനമായി പാലിക്കുക
· വീടും പരിസരവും ശുചിത്വ പൂര്‍ണ്ണമായി സൂക്ഷിക്കുക
· രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.
· കൊതുകുജന്യ രോഗങ്ങളെയും കരുതിയിരിക്കുക.
· ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം ശേഖരിച്ചു വെക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
· വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങള്‍ അടച്ചു സൂക്ഷിക്കുക. അല്ലാത്തപക്ഷം അതില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതിനും അതുവഴി ഡെങ്കിപ്പനി , ചിക്കുന്‍ ഗുനിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
· ശേഖരിച്ചു വെക്കുന്ന വെള്ളം തിളപ്പിച്ചതിനു ശേഷം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.

അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.

Continue Reading

kerala

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.

യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല്‍ അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.

 

Continue Reading

Trending