Connect with us

kerala

സുന്നി ഐക്യം: മുസ്‌ലിം ലീഗ് വേദിയൊരുക്കും- പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍

സുന്നി ഐക്യത്തിന് വേണ്ടി മുഹമ്മലി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ ശ്രമം നടന്നിരുന്നതായി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു

Published

on

ഏക സിവില്‍ കോഡിനെ നേരിടുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുമായും ബന്ധപ്പെടുമെന്നും സുന്നി സംഘടനകളുടെ ഐക്യം അതിന്റെ ഭാഗമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പ്രസ്താവിച്ചു. കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ നല്‍കിയ അഭിമുഖത്തില്‍ സുന്നികളുടെയും സമുദായത്തിന്റെയും ഇതര ജനവിഭാഗങ്ങളുടെയും ഐക്യത്തിന് ഊന്നല്‍ നല്‍കിയിരുന്നു.

സമസ്ത കേരള ജംഇയത്തുല്‍ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുകൂലമായി പ്രതികരിച്ചു. രണ്ടും സ്വാഗതാര്‍ഹമാണെന്നും തങ്ങള്‍ പറഞ്ഞു. സമാന മനസ്‌കരായ എല്ലാവരുടെയും സഹകരണം സ്വീകരിക്കും. ഭിന്നതകളോക്കെ മാറ്റിവച്ച് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ മുന്നോട്ട് പോവുകയാണ് ലക്ഷ്യം. സുന്നി ഐക്യത്തിന് വേണ്ടി മുഹമ്മലി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ ശ്രമം നടന്നിരുന്നതായി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഇതിനുള്ള വേദിയൊരുക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്യുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending