News
സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ കോഴിക്കോട്; ബെംഗളൂരു എഫ്.സി.യും ഒഡീഷ എഫ്.സി.യും ഏറ്റുമുട്ടും
സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ബെംഗളൂരു എഫ്.സി.യും ഒഡീഷ എഫ്.സി.യും ഏറ്റുമുട്ടും.
മഞ്ചേരി: സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ബെംഗളൂരു എഫ്.സി.യും ഒഡീഷ എഫ്.സി.യും ഏറ്റുമുട്ടും. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1 ന് കീഴടക്കിയാണ് ഒഡീഷ ഫൈനലില്‍ പ്രവേശിച്ചത്.രണ്ടാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ലീഡ് നെടിയെങ്കിലും മൂന്നു ഗോള്‍ തിരിച്ചടിച്ച് ഒഡീഷ കലാശപോരിന് യോഗ്യത നേടി. ഒഡീഷക്കായി നന്ദകുമാര്‍(10, 63), ഡീഗോ മൗറീഷ്യോ(83) എന്നിവര്‍ സ്കോര്‍ ചെയ്തു. നോര്‍ത്ത് ഈസ്റ്റിനായി വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ (2) ആണ് ഗോള്‍ നേടിയത്. കോഴിക്കോട് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ ചര്‍ച്ചിലിനെതിരേ നാലു ഗോള്‍ നേടി ടീമിനെ സെമിയിലെത്തിച്ച ഗില്‍ അതേ ആവേശം പയ്യനാടും കാണിച്ചു. തൃശ്ശൂര്‍ക്കാരന്‍ എം.എസ്. ജിതിന് ബോക്സിന്റെ വലതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ക്യാപ്റ്റന്‍ ജോര്‍ദാന്‍ വലയിലാക്കി. ഒരു മിനിറ്റ് തികയും മുന്‍പേ പോസ്റ്റില്‍ ഗോള്‍ വീണ ഞെട്ടലിലായി ഒഡീഷ താരങ്ങള്‍. നിരന്തരം ആക്രമണങ്ങള്‍ക്ക് ഫലമുണ്ടായി. 10ാം മിനിറ്റില്‍ ഒഡീഷ ഗോള്‍ മടക്കി. വലതു മൂലയില്‍ നിന്ന് ജെറി മാവിമിങ് താങ നല്കിയ മികച്ച ക്രോസ് നന്ദകുമാര്‍ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 63ാം മിനിറ്റില്‍ ഒഡീഷക്കായി നന്ദകുമാര്‍ രണ്ടാം ഗോള്‍ നേടി. ബോക്സില്‍ നിന്ന് നന്ദകുമാര്‍ നല്കിയ പാസ് വിക്ടര്‍ റോഡിഗ്രസ് തിരിച്ചു നല്കി. ഗോളി മിര്‍ഷാദ് മാത്രം മുന്പില് നില്‍ക്കേ തൊടുത്ത ഷോട്ട് ബാറ് കുലുക്കി വലയിലെത്തി. 83ാം മിനിറ്റിലാണ് മൂന്നാം ഗോള്‍ പിറന്നത്. ബോക്സിനു പുറത്ത് നിന്ന് കിട്ടിയ പന്ത് ഡീഗോ ഒട്ടും ചിന്തിക്കാതെ വലയിലാക്കി.
കോഴിക്കോട്ട് നടന്ന ആദ്യ സെമിയില്‍ രണ്ട് ഗോളിന് ജംഷഡ്പൂര്‍ എഫ്.സിയെ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. പകരക്കാരനായി ഇറങ്ങിയ ജയേഷ് റാണ(67), ക്യാപ്റ്റന്‍ സുനില്‍ഛേത്രി(83) എന്നിവരാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും മുന്നേറികളിച്ചെങ്കില് രണ്ടാംപകുതിയില്‍ ബെംഗളൂരുവരുത്തിയ മാറ്റങ്ങളാണ് വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ ഈസീസണില്‍ മൂന്നാംഫൈനലിലേക്കാണ് ഛേത്രിയും സംഘവും പ്രവേശിച്ചത്. നേരത്തെ ഡ്യൂറണ്ട് കപ്പ് കിരീടംനേടിയ ടീം ഐ.എസ്.എല്‍ ഫൈനലിസ്റ്റുകളുമാണ്. നാളെ രണ്ടാം കിരീടമാണ് ബെംഗളുരു കോഴിക്കോട് ലക്ഷ്യമിടുന്നത്.
kerala
സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലുണ്ടായ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും കാരണം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
india
ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍
ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.
സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
india
എസ്.ഐ.ആര് ജോലിസമ്മര്‍ദം; ബംഗാളില്‍ ബിഎല്‍ഒ മരണം തുടരുന്നു
ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) റിങ്കു തരഫ്ദാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എസ്.ഐ.ആര് ജോലിഭാരവും അതിനാല്‍ ഉണ്ടായ അമിത സമ്മര്‍ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
റിങ്കുവിന്റെ മുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ഉജ്ജല്‍ ബിശ്വാസ് മരിച്ച ബിഎല്‍ഒയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബംഗാളില്‍ നടന്നു വരുന്ന എസ്.ഐ.ആര് പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെയ്കണമെന്ന് മുഖ്യമന്ത്രിയായ മമത ബാനര്‍ജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമല്ലാത്ത രീതിയിലുള്ള ജോലിയും അമിത സമ്മര്‍ദവും ജീവനുപാധി സൃഷ്ടിക്കുന്നുവെന്നും പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും തകരാറിലാകുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ, ജല്‍പായ്ഗുരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരു ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം, എസ്.ഐ.ആര് സംബന്ധമായ അമിത ജോലിസമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് എസ്.ഐ.ആര് പ്രക്രിയയ്ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കെയാണ് നാദിയയിലെ പുതിയ മരണം.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india24 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala23 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala21 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

