Connect with us

india

അത്യാവശ്യമല്ലെങ്കില്‍ അറസ്റ്റ് ചെയ്യരുത്, ഏഴ് വര്‍ഷമെങ്കിലും ശിക്ഷയുണ്ടെങ്കില്‍ മാത്രം ജയിലിലേക്ക്: സുപ്രീം കോടതി

അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു

Published

on

ഡല്‍ഹി: അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു.

കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.

ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി പ്രവര്‍ത്തകന്‍ ‘സങ്കി പ്രിന്‍സ്’ അറസ്റ്റില്‍

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു.

Published

on

തമിഴ്‌നാട്ടില്‍ സമൂഹമാധ്യമത്തിലൂടെ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബി.ജെ.പി യുവജന വിഭാഗത്തിന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായ പ്രവിന്‍ രാജിനെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു. സത്യസന്ധനല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുലെന്നും പ്രവിന്‍രാജ് ആരോപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് പൊലീസ് പ്രവിന്‍രാജിന്റെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.കരൂര്‍ കോണ്‍ഗ്രസ് കമിറ്റി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് തന്റെ വസതിയില്‍ അതിക്രമിച്ച് കടന്നെന്നും ഐ.ഡി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചെന്നും പ്രവിന്‍രാജ് ആരോപിച്ചു.

അതേസമയം, കരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ജ്യോതിമണി പ്രവിന്‍രാജിന്റെ പോസ്റ്റിനെ അപലപിക്കുകയും തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

Continue Reading

india

മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകം; ആറുപേര്‍ അറസ്റ്റില്‍

മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്.

Published

on

മണിപ്പൂരില്‍ മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ 6 പേര്‍ അറസ്റ്റില്‍. 4 സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

ഇംഫാലില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങള്‍ കടുപ്പിച്ചിരുന്നു.

അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതി 2 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Continue Reading

india

തെലങ്കാനയിലെ ബി.ആര്‍.എസ് നേതാവ് കാശിറെഡ്ഢി കോണ്‍ഗ്രസിലേക്ക്‌

സമീപകാലത്ത് ബി.ആർ.എസ് വിടുന്ന രണ്ടാമത്തെ പ്രമുഖനാണ് കാശിറെഡ്ഢി.

Published

on

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ബി.ആർ.എസിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ബി.ആർ.എസ് നേതാവും എം.എൽ.സിയുമായ കാശിറെഡ്ഢി നാരായണ റെഡ്ഢിയാണ് പാർട്ടി വിട്ടത്.

കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കാശിറെഡ്ഢിയുടെ രാജി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.

കോൺഗ്രസിന് കീഴിലാണ് തെലങ്കാനയിൽ വികസനമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച രാജിക്കത്തിൽ കാശിറെഡ്ഢി പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് മുന്നോട്ടുവെച്ച ആറു വമ്പൻ വാഗ്ദാനങ്ങളും റെഡ്ഢി അദ്ദേഹത്തിന്റെ കത്തിൽ സൂചിപ്പിച്ചിരുന്നു.

സമീപകാലത്ത് ബി.ആർ.എസ് വിടുന്ന രണ്ടാമത്തെ പ്രമുഖനാണ് കാശിറെഡ്ഢി. നേരത്തെ മൈനാമ്പള്ളി ഹനുമാൻ റാവു എം.എൽ.എയും പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. പിന്നീട് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. മകന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഇടഞ്ഞാണ് ഹനുമാൻ റാവുവും മകനും 10 ദിവസം മുമ്പ് ബി.ആർ.എസ് വിട്ടത്.

Continue Reading

Trending