Connect with us

Culture

സുപ്രീംകോടതിയിലെ അഭിപ്രായ ഭിന്നത; കേസുകള്‍ നിശ്ചയിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം

Published

on

ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് ഇതിലൂടെ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപരും ചീഫ് ജസ്റ്റിസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അയവു വരുമെന്നാണ് സൂചന.

നിര്‍ണായക കേസുകള്‍ വാദം കേള്‍ക്കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരെ തഴഞ്ഞ് താരതമ്യേന ജൂനിയറായ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിനെ ചുമതലപ്പെടുത്തുന്നുവെന്ന ആരോപണമാണ് ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ ഉന്നയിച്ചത്. ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിശ്ചയിച്ചതിലെ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ സമീപനമാണ് ഇതിന് വഴി തുറന്നത്. നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് പലതവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. റോസ്റ്റര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇതിന് അല്‍പം അയവു വരുമെന്നാണ് കണക്കുകൂട്ടല്‍.

പുതിയ കേസുകളുടെ കാര്യത്തിലാണ് റോസ്റ്റര്‍ ബാധകമാവുക. ഏതെല്ലാം കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ പരിഗണിക്കണമെന്ന് ഇനി മുതല്‍ റോസ്റ്റര്‍ സമിതിയാണ് നിശ്ചയിക്കുക. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്, എ.കെ സിക്രി, എസ്.എ ബോബ്ദെ, ആര്‍.കെ അഗര്‍വാള്‍, എന്‍.വി രാമണ, അരുണ്‍ മിശ്ര, എ.കെ ഗോയല്‍, ആര്‍.എഫ് നരിമാന്‍ എന്നീ 12 ജഡ്ജിമാരാണ് സമിതിയില്‍ ഉണ്ടാവുക. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ജഡ്ജിമാരെ ഉള്‍പ്പെടുത്തിയതെന്ന് 13 പേജ് വരുന്ന ഉത്തരവില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ താന്‍ തന്നെ ആയിരിക്കുമെന്ന് ഉത്തരവില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏത് രീതിയില്‍ പ്രശ്‌നങ്ങളെ സ്വാധീനിക്കും എന്നത് കാത്തിരുന്നു കാണണം.

ചീഫ് ജസ്റ്റിസ് പരമാധികാരിയല്ലെന്നും സമന്മാരില്‍ മുമ്പന്‍ മാത്രമാണെന്നുമായിരുന്നു മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ ഉന്നയിച്ച വാദം. എന്നാല്‍ കേസുകള്‍ നിശ്ചയിക്കുന്നതില്‍ തന്റെ നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവിലെ ചീഫ് ജസ്റ്റിസിന്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു. റോസ്റ്റര്‍ സംവിധാനം സാധാരണ ഗതിയില്‍ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടുന്ന നിയമ വൃത്തങ്ങള്‍ക്ക് മാത്രമാണ് ലഭ്യമാകാറ്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇത് പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുന്നത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending