ന്യൂഡല്‍ഹി: 1992 ലെ ഇന്ദിര സാഹി കേസിലെ വിധി പുന:പരിശോധിക്കണം എന്ന ഹര്‍ജി സുപ്രീ കോടതി തള്ളി. മറാഠ സംവരണം 50 തമാനത്തിന് മുകളില്‍ കടക്കരുത് എന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സംവരണം ഒരു കാരണവശാലും 50 ശതമാനത്തില്‍ മുകളില്‍ ആകരുത്. മറാഠാ സംവരണ നിയമം നടപ്പാക്കിയാല്‍ മഹാരഷ്ട്രയില്‍ 65 ശതമാനമായി ഉയരും ബെഞ്ച് ചൂണ്ടിക്കാട്ടി. 2017 ലായിരുന്നു സര്‍ക്കാര്‍ മറാഠാ വിഭാഗക്കാര്‍ക്ക് തൊഴിലിലും വിദ്യാഭാസ സ്ഥാപനങ്ങളിലും സംവരണ നിയമം പാസ്സാക്കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിധി. പിന്നോക്ക പട്ടിക തയ്യാറാക്കാനു ഉള്ള അവകാശം കേന്ദ്രത്തിന് മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.