ആലപ്പുഴ : 71 വയസ്സുകാരി കൃത്രിമ ഗര്‍ഭധാരണത്തിലുടെ പ്രസവിച്ച കുഞ്ഞ് തൊണ്ടയില്‍ പാല്‍ കുടുങ്ങി മരണത്തിന് കീഴടങ്ങി. ആലപ്പുഴ സ്വദേശി സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.