കോവിഡ്19 വ്യാപനം ശക്തമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ തുടരുന്നു. നിരത്തുകളില്‍ പോലീസ് പരിശോധന ശക്തമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കാര്യങ്ങള്‍ക്ക് മാത്രമാണ് പൊതുവിടങ്ങളില്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഡബിള്‍ മാസ്‌ക് ധരിക്കണം എന്നതുള്‍പ്പടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.