ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,312 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 3,780 മരണങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട്.
ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ച്. 2,26,188 പേര്‍ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 34,87,229 സജീവ കോവിഡ് കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,69,51,731 ആയി ഉയര്‍ന്നു.
കേരളം,കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൂടുതല്‍ കേസുകള്‍ ഉള്ളത്.