തൃശൂര്‍: ബിജെപി ജില്ലാ ഘടകം അധ്യക്ഷന്മാരുടെ കത്തുണ്ടെങ്കില്‍ മാത്രമേ ആവശ്യങ്ങള്‍ നടപ്പാക്കി നല്‍കൂ എന്ന് സുരേഷ് ഗോപി എം.പി. അങ്ങനെയല്ലാതെ തന്റെ ഓഫീസിലെത്തുന്ന കത്തുകള്‍ പരിഗണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി 21-30 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘എന്റെ ഓഫീസിലേക്ക് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള ജനതയുടെ ആവശ്യങ്ങള്‍, ആ ജില്ലയുടെ ഹെഡ് ആയ ഭാരതീയ ജനതാപാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടിന്റെ ഒരു കവറിങ് ലെറ്ററില്ലാതെ ഒരു കത്തു പോലും എന്റെ ഓഫീസില്‍ എത്തുന്നില്ല. അങ്ങനെയല്ലാതെ എത്തുന്ന കത്തുകള്‍ സ്വീകരിക്കുന്നില്ല’ – എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു തോറ്റതാണ് സുരേഷ് ഗോപി. രണ്ടു ദിവസമായി പാര്‍ട്ടിക്കു വേണ്ടി സുരേഷ് ഗോപി പ്രചാരണത്തില്‍ സജീവമാണ്.