Connect with us

Culture

കെഎസ്ആര്‍ടിസിയെ തടഞ്ഞ സംഭവം; വീഡിയോയിലൂടെ വൈറലായ യുവതി നടന്നത് വ്യക്തമാക്കുന്നു

Published

on

കൊച്ചി: കെഎസ്ആര്‍ടിസി ബസിന് വട്ടം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവതി രംഗത്ത്. അന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ദൃശ്യങ്ങളിലൂടെ വൈറലായ സൂര്യ മനീഷ് പറഞ്ഞു. അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ലെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. െ്രെഡവറെ മര്യാദ പഠിപ്പിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോക്ക് മുന്നില്‍ വെച്ചുണ്ടായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ പെരുമാറ്റത്തിന് നവമാധ്യമങ്ങളില്‍ യുവതിക്ക് വന്‍ അഭിനന്ദനം ലഭിച്ചിരുന്നു.

സത്യത്തില്‍ ഞാന്‍ ബസ് െ്രെഡവറെ വെല്ലുവിളിക്കുകയായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ചു പോയതാണെന്ന് യുവതി പറഞ്ഞു. വളരെ ചെറിയ റോഡില്‍ ഒരു സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് വേറെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തനിക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ബസിന് പിന്നിലായി നടുറോഡില്‍ തന്നെ താന്‍ വാഹനം നിര്‍ത്തി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ ബസ് പോയി. ഇതേത്തുടര്‍ന്ന് താനും വണ്ടിയെടുത്തു.

അതിനിടെ ഒരു െ്രെപവറ്റ് ബസിനെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ് മുന്നിലേക്ക് വന്നു. ഇരമ്പിയാര്‍ത്ത് ബസ് മുന്നിലേക്ക് വന്നതോടെ താന്‍ ആകെ മരവിച്ചു പോകുകയായിരുന്നു. ബസ് െ്രെഡവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത്. മരവിച്ചുപോയ താന്‍ ബസിലെ യാത്രക്കാരോ, മറ്റുള്ളവരോ പറഞ്ഞതൊന്നും കേട്ടില്ല. െ്രെഡവര്‍ ബസ് ഉടന്‍ തന്നെ ശരിയായ ദിശയിലേക്ക് മാറ്റി പോകുകയായിരുന്നു. സത്യത്തില്‍ െ്രെഡവറെ താന്‍ വെല്ലുവിളിക്കുകയായിരുന്നില്ല. കഴിഞ്ഞ ഏഴുവര്‍ഷമായി വാഹനമോടിക്കുന്ന തനിക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമാണ് ഇതെന്നും സൂര്യ മനീഷ് പറയുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവറും രംഗത്തെത്തി. സ്‌കൂള്‍ ബസ് നിര്‍ത്തി കുട്ടികള്‍ ഇറങ്ങുന്നതു കണ്ടാണ് താന്‍ ഒഴിഞ്ഞ ഇടത്തേക്ക് ബസ് വെട്ടിച്ച് ഓടിച്ചത്. അപ്പോഴാണ് ഒരു യിവതി നടുറോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തിട്ടിരിക്കുന്നത് കണ്ടത്. ആ യുവതി തന്നെ നോക്കി. അപ്പോള്‍ ചിലര്‍ ആ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും കണ്ടു. യുവതിയുടെ അടുത്ത സുഹൃത്തുക്കള്‍ പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നാണ് കരുതിയത്. യുവതി വാഹനം മാറ്റാത്തതുകൊണ്ട് താന്‍ റോഡിന്റെ ഇടതുവശത്തേക്ക് ബസ് മാറ്റി, ഡിപ്പോയിലേക്ക് പോകുകയായിരുന്നുവെന്ന് െ്രെഡവര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending