kerala
സ്വപ്‌നസുരേഷിന് ജാമ്യം
സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്‌നസുരേഷിന് ജാമ്യം. സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് കേസിലാണ് സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചത്. എന്നാല്‍ എന്‍ഐഎ കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല.
സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി പറഞ്ഞിരുന്നു. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
തെളിവുകള്‍ സംബന്ധിച്ച പരാമര്‍ശം നേരത്തേ തന്നെ കോടതി നടത്തിയിരുന്നു. അതിനുശേഷം അറസ്റ്റ് കഴിഞ്ഞ് വീണ്ടും ജാമ്യാപേക്ഷ കൊടുക്കുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് കോടതിയുടെ പരാമര്‍ശം വീണ്ടുമുണ്ടായത്. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണം. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
kerala
കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി
ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

കൊയിലാണ്ടി മൂടാടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി. രോഗിയായ ചെറുപ്പക്കാരന്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കേരള ചിക്കന്‍ എന്ന സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ഷോപ്പ് തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാനുള്ള സഹായത്തിന് വേണ്ടി പ്രദേശത്തെ സി പി എം നേതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.
മാസങ്ങളില്‍ ആലോചിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്താന്‍ വേണ്ടി സഹായത്തിന് പോയപ്പോഴാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഗിയായ ചെറുപ്പക്കാരനോട് കടുത്ത വഞ്ചനയും മാപ്പര്‍ഹിക്കാത്ത പാതകവും ചെയ്ത സി പി എം നേതാവിനെ ജനം തിരിച്ചറിഞ്ഞ് ഒറ്റപെടുത്തണമെന്നും പൊതുപ്രവര്‍ത്തകനായി നടിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തം കീശയിലേക്ക് ആക്കുന്ന പ്രദേശിക സിപി എം നേതാവിനെ ജനം തിരിച്ചറിയണമെന്നും വിഷയത്തില്‍ ശക്തമായി സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു
kerala
സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.
kerala
ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് ദാരുണാന്ത്യം
സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.
ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.
-
News1 day ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala1 day ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india2 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
Health3 days ago
‘എന്റെ കൈയ്യെവിടേ അമ്മേ’
-
kerala3 days ago
പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍
-
kerala3 days ago
ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്