തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതപദവിയില്‍ ഇരിക്കുന്നയാള്‍ ഔദ്യോഗിക വസതിയില്‍ വച്ച് പണം നല്‍കിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും. പണം യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനു കൈമാറിയെന്നും ഇവര്‍ വെളിപ്പെടുത്തി.

പേട്ടയിലെ ഒരു ഫ്‌ളാറ്റില്‍ ചെല്ലാനാണ് ആവശ്യപ്പെട്ടിരുന്നത്. നാലാം നിലയിലെ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഗസല്‍ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു തന്റെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്- മൊഴിയില്‍ സ്വപ്‌ന പറയുന്നു.

ഔദ്യോഗിക വസതിയില്‍വച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏല്‍പിച്ചുവെന്നും കോണ്‍സുലേറ്റിലെ ഉന്നതനു നല്‍കണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സ്വപ്ന ഇതു ശരിവച്ചിട്ടുണ്ട്.

ലണ്ടനില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടേതാണ് ഫ്‌ളാറ്റ്. പണം കൈമാറിയ കാലത്ത് ആരാണിത് ഉപയോഗിച്ചത് എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.