Connect with us

Culture

കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയെ രക്ഷിക്കാന്‍ മുനവ്വറലി തങ്ങള്‍

Published

on

കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജുനനെ രക്ഷിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ ഇടപെടാമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പു നല്‍കി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനനെ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തഞ്ചാവൂര്‍ സ്വദേശി അര്‍ജുന്‍ കുവൈത്ത് ജയിലില്‍ ഇപ്പോള്‍ തൂക്കു കയര്‍ കാത്ത് കഴിയുകയാണ്.

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ അര്‍ജുനന്റെ ഭാര്യ മാലതി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മാപ്പു തേടി മലപ്പുറത്തെത്തിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും 13 വയസ്സായ മകള്‍ക്കും വീടു പോലുമില്ലാത്ത സാഹചര്യത്തില്‍ മാപ്പു നല്‍കാന്‍ 30 ലക്ഷം രൂപ ബന്ധുക്കള്‍ ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ചു ലക്ഷം രൂപ മാത്രമാണ് മാലതിക്ക് സംഘടിപ്പിക്കാനായത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുനവ്വറലി ശിഹാബ് തങ്ങള്‍ വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബസിന്റെയും കാറുകളുടെയും മുകളിലൂടെ പറന്നു; ഒറാഡിയയില്‍ ദുരന്തം ഒഴിവായി

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

Published

on

റുമാനിയയിലെ ഒറാഡിയയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിന്റെയും കാറിന്റെയും മുകളിലൂടെ പറന്ന് അതിഭീകര ദുരന്തം ഒഴിവായി.ഡിസംബര്‍ 3നുണ്ടായ കാര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്.

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. റോഡിലെ സിസിടിവി ദൃശ്യങ്ങളില്‍, തെറ്റായ ദിശയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഒരു റൗണ്ട്എബൗട്ടിലേക്ക് കുതിച്ചുകയറുന്നതും, പിന്നീട് നടപ്പാതയുടെ അരികില്‍ ഇടിച്ച് നിരവധി അടി ഉയരത്തില്‍ വായുവിലേക്ക് ഉയരുന്നതുമാണ് കാണുന്നത്.

കാര്‍ ഒരു ബസിനും രണ്ട് കാറുകള്‍ക്കും മുകളിലൂടെ പറന്നതിന് ശേഷമാണ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ഇരുമ്പ് തൂണില്‍ ഇടിച്ച് നില്‍ക്കുന്നത്. പമ്പില്‍ നേരിട്ട് ഇടിക്കാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി. പ്രമേഹരോഗിയായ ഡ്രൈവര്‍ ബോധരഹിതനായതാണെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ എല്ലുകള്‍ ഒടിഞ്ഞുവെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തരസേവന സംഘം സ്ഥലത്തെത്തി ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ 1,600 റുമാനിയന്‍ ലിയു (ഏകദേശം 27,000) പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നു.

 

Continue Reading

entertainment

മധുബാല- ഇന്ദ്രന്‍സ് ചിത്രം ”ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്.

Published

on

മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വര്‍ഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്കു ശേഷം കേന്ദ്ര കഥാപാത്രവുമായാണ് മധുബാല മലയാളത്തില്‍ എത്തുന്നത്.

വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകന്‍ മണി രത്നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026 ആദ്യം തീയേറ്ററുകളില്‍ എത്തും.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റില്‍സ്: നവീന്‍ മുരളി,പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.

Continue Reading

entertainment

“കളങ്കാവൽ” സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2 ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.

നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക – നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന് അവർ അടിവരയിട്ട് പറയുന്നു. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേ വരെ കാണാത്ത മമ്മൂട്ടിയെ ആണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.

കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ ജന തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം രൂപയാണ്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്‌ക്രീനുകളിൽ നിന്ന് 365 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു.

ഗൾഫിലും ചിത്രത്തിന് റെക്കോർഡ് വിജയമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറർ ഫിലിംസ്. കേരളത്തിൽ അഞ്ചു കോടിയോളമാണ് ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending