Connect with us

News

ടി 20; ഇന്ത്യ- വെസ്റ്റന്‍ഡീസിനെ നേരിടും, മല്‍സരം രാത്രി 8 മണിക്ക്

രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

Published

on

പ്രോവിഡന്‍സ് (ഗുയാന): ആദ്യ ടി-20 യില്‍ നാല് റണ്‍സിന് തല താഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് അഞ്ച് മല്‍സര പരമ്പരയില്‍ തിരികെ വരാനുള്ള ശ്രമത്തില്‍. രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

ആദ്യ മല്‍സരത്തില്‍ വിനയായത് ബാറ്റിംഗായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കേവലം 149 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. പക്ഷേ ഇന്ത്യക്ക് ആ സ്‌ക്കോര്‍ മറികടക്കാനായില്ല. കന്നി രാജ്യാന്തര ടി-20 മല്‍സരം കളിച്ച തിലക് വര്‍മ മാത്രമാണ് പൊരുതി കളിച്ചത്. ഹാര്‍ദിക്കും സഞ്ജു സാംസണും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമൊന്നും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയില്ല. സിക്‌സര്‍ സ്വന്തമാക്കി തുടങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍ മാത്രം ആവശ്യമായിട്ടും വാലറ്റക്കാര്‍ക്ക് അവസരത്തിനൊത്തുയരാനായിരുന്നില്ല. ബാറ്റിംഗില്‍ ജാഗ്രതക്കൊപ്പം ആക്രമണവും സമ്മേളിക്കുമെന്നാണ് ഹാര്‍ദിക് വ്യക്തമാക്കുന്നത്. തരുബയിലായിരുന്നു ആദ്യ മല്‍സരം.

ഇന്ന് രണ്ടാം മല്‍സരം നടക്കുന്നത് ഗുയാന നാഷണല്‍ സ്‌റ്റേഡിയത്തിലാണ്. പേസിനെ തുണക്കുന്നതാണ് ഇവിടെ സാഹചര്യങ്ങള്‍. സീനിയര്‍ സീമര്‍മാരില്ലാത്ത സാഹചര്യത്തില്‍ നായകന്‍ ഹാര്‍ദിക് തന്നെയാവും പുതിയ പന്തില്‍.

india

വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

Published

on

മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ പ്രകോപിതയായി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫായിസ് സാക്കിര്‍ ഹുസൈന്‍, കൂടെ പ്രവര്‍ത്തിച്ച രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്‍ 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്‍ത്താവും കര്‍ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കുടുംബവഴക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ 17-ന് ഹസീനയുടെ നിര്‍ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന്‍ ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി ഹസീനയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്‍കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.

 

Continue Reading

kerala

യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..

Published

on

രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്‍പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്‍ അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്‍ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.

മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്‍കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.

പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

 

Continue Reading

gulf

ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി

ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

Published

on

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

Trending