വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും ഇലക്ടറുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് 12 അംഗീകൃത ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.