കഴിഞ്ഞ ദിവസമാണ് സ്മാര്‍ട് ക്രിയേഷന് സിഇഒ പങ്കജ് ബണ്ടാരിയെയും വേര്‍തിരിച്ചെടുത്ത സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനനെയും എസ്ഐടി അറസ്റ്റ് ചെയ്തത്.
സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണമാണെങ്കിലും ജ്വല്ലറിയുടമയായ ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണ്ണമാണെന്നത് അടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.
കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.