സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം ഷോക്കേറ്റത്. ഇവരെ രക്ഷപ്പെടുത്താനെത്തിയ മൂന്നുപേരും അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന്...
പ്രൈമറി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.ഉത്തര്‍പ്രദേശിലെ നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ െ്രെപമറി സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത്...
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാകാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ക്യു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ തെളിവ് സഹിതം പരാതി...
വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായാണോ വാഹനമോടിക്കുന്നതെന്നു പരിശോധിക്കാനാണ് ഇത്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്ക് ലൈസന്‍സ് ഉണ്ടോ, ഹെല്‍മെറ്റ് ധരിക്കുന്നുണ്ടോ തുടങ്ങിയ...
കോഴിക്കോട് കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന് (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ഫോടക വസ്തുവിന്റെ...
അസാം: അസമില്‍ എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍. ഹൈലകണ്ടി ജില്ലയില്‍ ഇന്നലെയാണ് സംഭവം. എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് ശേഷം പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവ...
ന്യൂഡല്‍ഹി: ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളോടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്(യു.ജി.സി) ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്‍ കുട്ടികളില്‍ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി ഇങ്ങിനെയൊരു...
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്.എഫ് നേടിയവരുമാണ്. പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്‍ ജില്ലയിലാണ് അക്രമം നടന്നത്....
ബെയ്ജീങ്: ഉത്തര ചൈനയില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര് പെണ്‍കുട്ടികളാണ്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പ്രാദേശിക സമയം...